Kannur Airport | കണ്ണൂര്‍ വിമാനത്താവളം നാലാം വാര്‍ഷികത്തിന്റെ നിറവില്‍; കേക് മുറിച്ച് ആഘോഷിച്ചു

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം ജന്മ ദിനവാര്‍ഷികം വിമാനത്താവളത്തില്‍ ആഘോഷിച്ചു. കിയാല്‍ എക്സിക്യുടീവ് ഡയറക്ടര്‍ (എന്‍ജിനീയറിങ്) കെ പി ജോസ് കേക് മുറിച്ചു. 

ഓപറേഷന്‍സ് മാനേജര്‍ രാജേഷ് പൊതുവാള്‍, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അജയകുമാര്‍, വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ യാത്രക്കാരുടെ പ്രതിനിധികളായ ടീം ഹിസ്റ്റോറികല്‍ ഫ്ലൈറ്റ് ജേണി കോഓര്‍ഡിനേറ്റര്‍ റശീദ് കുഞ്ഞിപ്പാറാല്‍, അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, ബൈജു കുണ്ടത്തില്‍, എസ് കെ ശംസീര്‍, മുഹമ്മദ് ഫൈസല്‍ മുഴപ്പിലങ്ങാട്, ബശീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kannur Airport | കണ്ണൂര്‍ വിമാനത്താവളം നാലാം വാര്‍ഷികത്തിന്റെ നിറവില്‍; കേക് മുറിച്ച് ആഘോഷിച്ചു


വളരെ ലളിതമായ ചടങ്ങുകളോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികാഘോഷം നടന്നത്. വ്യാഴാഴ്ച സൈക്ലിങ് കണ്ണൂരിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍നിന്നും വിമാനത്താവളത്തിലേക്ക് സൈകിള്‍ യാത്രയും നടന്നിരുന്നു. സി ഐ എസ് എസ് ജവാന്‍മാരുടെ മാര്‍ച് പാസ്റ്റും ഗാര്‍ഡ് ഓഫ് ഓണറും പരിപാടിയോട് അനുബന്ധിച്ചു നടന്നു.

Keywords:  News,Kerala,State,Anniversary,Airport,Kannur Airport,Top-Headlines,Latest-News, Kannur International Airport turns four years
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia