കണ്ണൂര്‍ വിമാനത്താവളം എം ഡി രാജിവച്ചു

 


കണ്ണൂര്‍ വിമാനത്താവളം എം ഡി രാജിവച്ചു
തിരുവനന്തപുരം: കണ്ണൂര്‍  വിമാനത്താവള കമ്പനി എംഡി വി തുളസീദാസ് രാജിവച്ചു. വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് രാജി. മന്ത്രി കെ ബാബുവിന്റെ ഓഫീസിലെത്തിയാണ് തുളസീദാസ് രാജിക്കത്ത് കൈമാറിയത്.

മൂന്ന് സംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍പെടുത്തിയ മുംബൈ ആസ്ഥാനമായ എസ്.ടി.യു.പിയുടെ കണ്‍സള്‍ട്ടന്‍സിയാണ് വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കിയത്. ഇതുസംബന്ധിച്ച് ആക്ഷേപം വന്നതോടെ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയും കരാര്‍ റദ്ദാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുകയുമായിരുന്നു.

കരിമ്പട്ടികയിലായ കമ്പനിയാണെന്ന പരാതി ലഭിച്ചിട്ടും കരാര്‍ നല്‍കിയതിനെതിരെ മറ്റൊരു കമ്പനിയാണ് കോടതിയെ സമീപിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്‍സി നിയമനത്തിന് പുതിയ ടെന്‍ഡര്‍ വിളിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

SUMMARY: Kannur International Airport managing director V Thulasidas resigned

key words:
The Kannur International Airport , KIAL,  exporters , business,  airports , passenger and cargo , traffic, managing director , V Thulasidas,  North Malabar Chamber of Commerce
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia