Fire | പെരിങ്ങോത്ത് തീപ്പിടിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
Dec 4, 2023, 14:18 IST
തളിപ്പറമ്പ്: (KVARTHA) കണ്ണൂര്‍ ജില്ലയില്‍ വീണ്ടും വന്‍ തീപ്പിടിത്തം. പെരിങ്ങോത്ത് വീട്ടിനകത്തെ ചിമിനിയില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കളയും വീട്ടുപകരണങ്ങളും പൂര്‍ണമായി കത്തിനശിച്ചു. നാല് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു.
ചെറുപാറയിലെ കുളത്തുങ്കല്‍ മാത്യു വര്‍ഗീസിന്റെ വീടിന്റെ അടുക്കളയാണ് കത്തിനശിച്ചത്. ഞായറാഴ്ച (03.12.2023) രാത്രി പത്തോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കളയുടെ ചിമിനിയില്‍ ഉണക്കാനായി റബര്‍ ഷീറ്റ് സംഭരിച്ചുവെച്ചതിന് തീപ്പിടിക്കുകയായിരുന്നു.
തീ പെട്ടെന്ന് തന്നെ അടുക്കളിയിലേക്ക് വ്യാപിക്കുകയും ഫ്രിഡ്ജ്, മിക്‌സി തുടങ്ങിയ വീട്ടുപകരണങ്ങളും വയറിംഗും കത്തിനശിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയാണ് മണിക്കൂറുകളുടെ പരിശ്രമഫലമായി തീയണച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.