Excellence Award | ഹാശിം തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് മാണിയൂര്‍ അഹ് മദ് മൗലവിക്ക് നല്‍കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത് ശില്പിയും മത-സാംസ്‌കാരിക-സാമൂഹിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന സയ്യിദ് കെഎം ഹാശിം കുഞ്ഞി തങ്ങളുടെ ഓര്‍മ്മയ്ക്കായി ദാറുല്‍ ഹസനാത് ഇസ്ലാമിക് കോംപ്ലക്‌സ് മാനേജിംഗ് കമിറ്റി ഏര്‍പെടുത്തിയ എക്‌സലന്‍സി അവാര്‍ഡ് ദാനം ഒക്ടോബര്‍ 11ന് ബുധനാഴ്ച ഹസനാത്ത് ഗ്രാൻഡ് മസ്ജിദില്‍വെച്ച് നടക്കും.
Aster mims 04/11/2022

വൈകുന്നേരം 4:30 ന് നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ഹസനാത് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. പ്രമുഖ പണ്ഡിതനും, സമസ്ത കേന്ദ്ര മുശാവറ മെമ്പറുമായ ഉസ്താദ് മാണിയൂര്‍ അഹ് മദ് മൗലവിയാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവ്.

മത-വൈജ്ഞാനിക-സാമൂഹിക മേഖലകളില്‍ അദ്ദേഹം നടത്തിവരുന്ന ശ്ലാഘനീയ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് ദാന ചടങ്ങില്‍ പണ്ഡിതരും പൗരപ്രമുഖരും മത-സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. പി വി സൈനുദ്ദീന്‍, എ ടി മുസ്ഥഫ ഹാജി, കെ പി അബൂബക്കര്‍ ഹാജി പുല്ലുപ്പി, ഖാലിദ് ഹാജി കമ്പില്‍, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.

Excellence Award | ഹാശിം തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് മാണിയൂര്‍ അഹ് മദ് മൗലവിക്ക് നല്‍കും



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Hashim Thangal, Excellence Award, Maniyur Ahmed Maulavi, Kannur: Hashim Thangal Excellence Award for Maniyur Ahmed Maulavi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia