Fund collection | ഡെല്‍ഹിലെ മുസ്ലീം ലീഗ് ആസ്ഥാന മന്ദിരമായ ഖ്വാഇദെ മില്ലത് സെന്റര്‍ നിര്‍മാണത്തിനുള്ള ധനശേഖരണം പൂര്‍ത്തീകരിച്ച ആദ്യ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചു

 


കണ്ണൂര്‍: (www.kvartha.com) ഡെല്‍ഹിലെ മുസ്ലീം ലീഗ് ആസ്ഥാന മന്ദിരമായ ഖ്വാഇദെ മില്ലത് സെന്റര്‍ നിര്‍മാണത്തിനുള്ള ധനശേഖരണം പൂര്‍ത്തീകരിച്ച ആദ്യ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചു.

ധന ശേഖരണത്തില്‍ കണ്ണൂര്‍ ജില്ല മെമ്പര്‍ഷിപ് അടിസ്ഥാനത്തില്‍ ക്വാട പൂര്‍ത്തീകരിച്ചു. സംസ്ഥാനത്ത് ക്വാട പൂര്‍ത്തീകരിച്ച ആദ്യ ജില്ലയാണ് കണ്ണൂര്‍. ജൂലൈ ഒന്നു മുതല്‍ ആരംഭിച്ച ധനശേഖരണ കാംപെയിനില്‍ ജില്ലയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ജില്ലയിലെ 11 മണ്ഡലങ്ങളിലെയും പ്രവര്‍ത്തകന്‍മാരെ ജില്ലാ കമിറ്റി അഭിനന്ദിച്ചു. ക്വാട പൂര്‍ത്തീകരിച്ചു ഇനിയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തനത്തിലൂടെ ജില്ലയില്‍ നിന്ന് മൂന്നു കോടി രൂപ സ്വരൂപിക്കാന്‍ കമിറ്റി തീരുമാനിച്ചു. ഇതിനായി ജൂലൈ 28, 29, 30 തീയതികളില്‍ 'കൈകോര്‍ത്ത് കണ്ണൂര്‍' എന്ന കാപ്ഷനുമായി ഫന്‍ഡിംഗ് ഡ്രൈവിംഗ് എന്ന പേരില്‍ മൂന്ന് ദിവസത്തെ കാംപയ് ന്‍ ജില്ലാ കമിറ്റി പ്രഖ്യാപിച്ചു.

ജില്ലയില്‍ നിന്ന് മെമ്പര്‍ഷിപ് ക്വാടയ്ക്ക് പുറമെ ഏറ്റവും കൂടുതല്‍ ഫന്‍ഡ് ശേഖരിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന കമിറ്റിക്ക് ഇ അഹ് മദ് സാഹിബിന്റെ പേരിലും, പഞ്ചായത്, മുന്‍സിപല്‍ തലങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന കമിറ്റികള്‍ക്ക് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി സാഹിബിന്റെ പേരിലും, ശാഖകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഫന്‍ഡ് ശേഖരിക്കുന്ന കമിറ്റികള്‍ക്ക് കെ വി മുഹമ്മദ് കുഞ്ഞി സാഹിബിന്റെ പേരിലും പുരസ്‌കാരം നല്‍കുവാന്‍ ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ കല്ലായി ഉദ് ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന നിരീക്ഷകന്‍ അഡ്വ. എന്‍ ശംസുദ്ദീന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.

Fund collection | ഡെല്‍ഹിലെ മുസ്ലീം ലീഗ് ആസ്ഥാന മന്ദിരമായ ഖ്വാഇദെ മില്ലത് സെന്റര്‍ നിര്‍മാണത്തിനുള്ള ധനശേഖരണം പൂര്‍ത്തീകരിച്ച ആദ്യ ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചു

ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂര്‍, അഡ്വ.കെ എ ലത്വീഫ്, വി പി വമ്പന്‍, കെ പി ത്വാഹിര്‍, ഇബ്രാഹിം മുണ്ടേരി, കെവി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ടിഎ തങ്ങള്‍, അന്‍സാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റര്‍, എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, പി കെ സുബൈര്‍, ബി കെ അഹ് മദ്, മണ്ഡലം ഭാരവാഹികളായ കെകെ അശറഫ്, ഇക്ബാല്‍ കോയിപ്ര, ഒ പി ഇബ്രാഹിംകുട്ടി, മുസ്തഫ കൊടിപ്പൊയില്‍, പിവി ഇബ്രാഹിം മാസ്റ്റര്‍, സിപി റശീദ്, ഫാറൂഖ് വട്ടപ്പൊയില്‍, സി സമീര്‍, പിടിഎ കോയ മാസ്റ്റര്‍, ഇ പി ശംസുദ്ദീന്‍, എം എം മജീദ്, ഒമ്പാന്‍ ഹംസ, കെ പി മുഹമ്മദലി മാസ്റ്റര്‍, ശക്കീര്‍ മൗവഞ്ചേരി, പി കെ ശാഹുല്‍ ഹമീദ്, ശാനിദ് മേക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kannur has been announced as the first district to complete fund collection by Qaide Millat Centre, Kannur, News, Qaide Millat Centre, Fund Collection, Campaign, Muslim League, District Committee, Meeting, Declaration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia