Development | കണ്ണൂർ നഗരത്തിന്റെ വികസനത്തിന് വേഗം; ഗതാഗതകുരുക്ക് ഒഴിവാക്കാൻ മേലെ ചൊവ്വ ഫ്ലൈ ഓവർ; നിർമാണോദ്ഘാടനത്തിനായി സംഘാടക സമിതി
● സംഘാടക രൂപീകരണ യോഗം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിർവഹിച്ചു.
● നഗരത്തിന്റെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം.
കണ്ണൂർ: (KVARTHA) നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കണ്ണൂരിൽ മേലെ ചൊവ്വയിൽ നിർമ്മിക്കുന്ന ഫ്ലൈ ഓവറിന്റെ നിർമാണോദ്ഘാടനം ഒക്ടോബർ രണ്ടിന് നടക്കും. ഇത് സംബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരിച്ചു.
മേലെ ചൊവ്വയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള ദീർഘകാലത്തെ പരിശ്രമത്തിനാണ് ഇത് സാക്ഷാത്കാരമാകുന്നതെന്ന് രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചൊവ്വ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. കൂടാതെ, കാല്‍ടെക്സ് ജംഗ്ഷനിലെ 138 കോടി രൂപയുടെ ഫ്ളൈ ഓവറും 738 കോടിയുടെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ടും പൂർത്തിയാകുന്നതോടെ കണ്ണൂർ നഗരം വലിയ വികസനത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനകീയ പങ്കാളിത്തവും സഹകരണവും ഉണ്ടായാല്‍ ഏത് പദ്ധതിയും വേഗം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സിഎം പത്മജ അധ്യക്ഷയായി. ഡോ. വി ശിവദാസന്‍ എം പി, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍, മുന്‍ എം എല്‍ എ എം വി ജയരാജന്‍, കൗണ്‍സിലര്‍മാരായ പ്രകാശന്‍ പയ്യനാടന്‍, സി എച്ച് അസീമ, ആര്‍ ബി ഡി സി കെ മാനേജര്‍ കെ അനീഷ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാരായ കെ സുധാകരന്‍, ഡോ. വി ശിവദാസന്‍, മേയര്‍ മുസ്ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര എന്നിവര്‍ രക്ഷാധികാരികളും പ്രകാശന്‍ പയ്യനാടന്‍ ചെയര്‍മാനും കെ രാജീവന്‍ കണ്‍വീനറുമായി വിപുലമായ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.
#Kannur #flyover #traffic #development #Kerala #infrastructure