SWISS-TOWER 24/07/2023

Fridge Exploded | കണ്ണൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ അപകടം; അടുക്കള കത്തിനശിച്ചു

 


കണ്ണൂര്‍: (KVARTHA) വീടിനകത്തുണ്ടായിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ അപകടം. ദുരന്തമൊഴിവായത് പ്രദേശവാസികള്‍ക്ക് ആശ്വാസമായി. പാട്യം പഞ്ചായതിലെ മൊകേരി കൂരാറയില്‍ അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഞായറാഴ്ച (10.12.2023) പുലര്‍ചെ രണ്ടുമണിയോടെയാണ് അപകടം. എ കെ ജി നഗറില്‍ കുളത്തിന് സമീപം കുനിയില്‍ വരപ്രത്ത് ലീലയുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. വീടിന്റെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ലീലയുടെ മകന്‍ ബൈജു, ഭാര്യ റീന, സഹോദരന്‍ സജു എന്നിവര്‍ക്ക് ഉറക്കത്തില്‍ ശക്തമായ ശ്വാസംമുട്ടല്‍ അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ് ഉണര്‍ന്നത്.

മുകള്‍നിലയിലെ മുറികളിലേക്ക് പുക അടിച്ച് കയറിയതോടെയാണ് വീട്ടുകാര്‍ അപകടം നടന്നത് വ്യക്തമായത്. താഴത്തെ നിലയിലേക്ക് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യം കാരണം സണ്‍ഷെഡ് വഴിയാണ് ഇവര്‍ പുറത്തേക്ക് ഇറങ്ങിയത്. കൃത്യമായ സമയത്ത് ഉറക്കം ഞെട്ടിയില്ലായിരുന്നുവെങ്കില്‍ വന്‍ദുരന്തം തന്നെ നടക്കുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വയോധികയായ വീട്ടുടമസ്ഥ ലീല ബന്ധുവീട്ടില്‍ പോയിരുന്നതിനാലും താഴത്തെ നിലയില്‍ ആളില്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുകയായിരുന്നു. വീടിന്റെ അടുക്കള പൂര്‍ണമായും കത്തിനശിച്ചു. വീട്ടുപകരണങ്ങളും ഉപയോഗ ശൂന്യമായിട്ടുണ്ട്. വയറിങ് സംവിധാനവും പൂര്‍ണമായി കത്തിനശിച്ചു. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നുവെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

Fridge Exploded | കണ്ണൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ അപകടം; അടുക്കള കത്തിനശിച്ചു



Keywords: News,Kerala,Kerala-News | കേരള-വാർത്തകൾ,Local-News, Regional-News പ്രാദേശിക-വാർത്തകൾ,Kannur-News, Kannur News, Fridge, Exploded, Kitchen, Caught, Fire, Padyam News, Mogeri News, Sleep. Family, Fire Force, Kannur: Fridge exploded and kitchen caught fire.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia