Food poisoning | കണ്ണൂരില്‍ വിവാഹവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി
Jan 10, 2023, 16:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മലപ്പട്ടത്ത് വിവാഹവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി വിവരം. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
പനിയും ഛര്‍ദിയും, വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകളുമായാണ് ഭക്ഷണം കഴിച്ചവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരെല്ലാം മലപ്പട്ടത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
ഏകദേശം 500 ല്‍ ഏറെ പേര്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതില്‍ 60 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു എന്ന് ഡിഎംഒ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് ഭക്ഷണം കഴിച്ചവരില്‍ നൂറിലേറെ പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
പനിയും ഛര്‍ദിയും, വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകളുമായാണ് ഭക്ഷണം കഴിച്ചവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരെല്ലാം മലപ്പട്ടത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമായാണ് ചികിത്സ തേടിയത്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
വിവാഹ വീട്ടില്‍ പരിശോധന നടത്തുമെന്നും എവിടെ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത് എന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിവാഹത്തിന്റെ തലേ ദിവസമായ ശനിയാഴ്ച ചോറും ചികനുമാണ് അതിഥികള്‍ കഴിച്ചത്. ഞായറാഴ്ച മുതല്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുതുടങ്ങി.
Keywords: Kannur: Food poisoning, About 60 people sought treatment at hospital, Kannur, News, Food, Hospital, Treatment, Marriage, Inspection, Kerala.
Keywords: Kannur: Food poisoning, About 60 people sought treatment at hospital, Kannur, News, Food, Hospital, Treatment, Marriage, Inspection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.