ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ചെറുകുന്നില്‍ പനിബാധിച്ച് അഞ്ചുവയസുകാരന് മരിച്ചു. കവിണിശേരി മുണ്ടത്തടത്തില്‍ ആരവ് നിഷാന്താണ് മരിച്ചത്. ദിവസങ്ങളായി പനിബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. പരിശോധനാഫലങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഏതുതരം പനിയാണെന്ന് വ്യക്തമാവുകയുളളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മൃതദേഹം കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. നിഷാന്ത് കരയപ്പാത്ത്-ശ്രീജ ദമ്പതികളുടെ മകനാണ് മരിച്ച ആരവ്. കാലവര്‍ഷം തുടങ്ങിയതു മുതല്‍ കണ്ണൂര്‍ ജില്ലയില്‍ പനിബാധിച്ചു ഇതുവരെയായി നാലുകുട്ടികളാണ് മരിച്ചത്.
Keywords: Kannur: Five year old boy died of fever, Kannur, News, Dead, Obituary, Fever, Hospitalized, Treatment, Medical College Hospital, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

