Found Dead | 'കടബാധ്യത കാരണം കണ്ണൂരില്‍ ഒരാള്‍ കൂടി ജീവനൊടുക്കി'; ഇപ്പോ വരാമെന്ന് പറഞ്ഞ് സ്വാശ്രയ സംഘത്തില്‍നിന്നും മടങ്ങിയ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി
Jan 7, 2024, 18:08 IST
തളിപ്പറമ്പ്: (KVARTHA) സാമ്പത്തികബാധ്യതയ്ക്ക് പിന്നാലെ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. നടുവില്‍ പഞ്ചായതിലെ പാത്തന്‍പാറ സ്വദേശി ജോസ് (63) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടുവളപ്പിലാണ് മുണ്ടില്‍ തൂങ്ങിയ നിലയില്‍ ജോസിനെ കണ്ടത്. വ്യക്തികള്‍ക്കും സ്വാശ്രയ സംഘത്തിലുമായി ജോസിന് കട ബാധ്യതയുണ്ടായിരുന്നു. വാഴക്കൃഷി നഷ്ടത്തിലായതിന്റെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ജോസിന് 10 സെന്റ് സ്ഥലമാണ് ഉടമസ്ഥതയിലുള്ളത്. എന്നാല്‍ വിവിധയിടങ്ങളില്‍ പാട്ടത്തിന് ഭൂമിയെടുത്ത് വാഴക്കൃഷി നടത്തിയിരുന്നു. വാഴക്കൃഷിയാണ് ജോസിന്റെ വരുമാന മാര്‍ഗം. കഴിഞ്ഞ വര്‍ഷങ്ങളായി വാഴക്കൃഷി നഷ്ടത്തിലുമായിരുന്നു. വ്യക്തികള്‍ക്കും സ്വാശ്രയ സംഘത്തിലുമായി ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സ്വാശ്രയ സംഘത്തിലും രണ്ട് ലക്ഷം രൂപ വായ്പയുണ്ടായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച (07.01.2024) രാവിലെ സ്വാശ്രയ സംഘത്തിലും ജോസ് ചെന്നിരുന്നു. അടവ് മുടങ്ങിയതിനാലാണ് സ്വാശ്രയ സംഘത്തിലെത്തിയത്. തുടര്‍ന്ന് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ജോസ് തിരിച്ചു പോവുകയായിരുന്നു. ഫോണില്‍ വിളിച്ചെങ്കിലും ഇനി വിളിക്കേണ്ടെന്ന് പറയുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. പിന്നീട് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. ജോസിന് മൂന്ന് മക്കളാണുള്ളത്. മകളുടെ വിവാഹം കഴിഞ്ഞു. രണ്ട് ആണ്‍ മക്കള്‍ കൂലിപ്പണിക്കാരാണ്.
Keywords: News, Kerala, Kerala-News, Kannur-News, Regional-News, Found Dead, Died, Farmer, Agriculture, Kannur News, Local News, Pathenpara News, Naduvil News, Dead Body, Financial liability, Kannur: Farmer Found Dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.