Inauguration | എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ സ്പീകര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്യും
Sep 23, 2023, 20:28 IST
കണ്ണൂര്‍: (www.kvartha.com) കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സെപ്തംബര്‍ 25, 26 തീയതികളില്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെവി സുമേഷ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
25 ന് രാവിലെ 10 മണിക്ക് നിയമസഭാ സ്പീകര്‍ എ എന്‍ ശംസീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് നടക്കുന്ന സെമിനാര്‍ മുന്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാടകം, ഫ്‌ളാഷ് മോബ് എന്നിവയുമുണ്ടാകും.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സാംസ്‌കാരിക സമ്മേളനം മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീചര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതിയ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.
വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്നും സുമേഷ് അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജെനറല്‍ സെക്രടറി കെ സന്തോഷ് കുമാര്‍, കണ്‍വീനര്‍ കെ രാജേഷ്, ജില്ലാ പ്രസിഡന്റ് വി വി ഷാജി, സെക്രടറി കെഎ പ്രനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.
Keywords: Excise Staff Association state conference to be inaugurated by Speaker AN Shamseer in Kannur, Kannur, News, Excise Staff Association State Conference, Inauguration, Speaker AN Shamseer, Press Meet, Drama, Flash Mobe, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.