Arrested | വ്യാജവാറ്റ് നടത്തുന്നതിനിടയില്‍ വയോധികന്‍ എക്‌സൈസ് പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആലക്കോട് വ്യാജചാരായ നിര്‍മാണം നടത്തുകയായിരുന്ന വയോധികനെ എക്‌സൈസ് പിടികൂടി. ആലക്കോട് ഗ്രാമ പഞ്ചായത് പരിധിയിലെ പി കെ ബാലന്‍ (58) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ അബ്കാരി ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്.

തളിപ്പറമ്പ് എക്സൈസ് സര്‍കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ സജീവിന്റെ നേതൃത്വത്തില്‍ ആലക്കോട് റെയിന്‍ജ് പരിധിയില്‍പെട്ട മൈലംപെട്ടി - കൂളിപ്പനം എന്ന സ്ഥലത്തെ ബാലന്റെ വീടും പരിസരവും പരിശോധിച്ചാണ് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.

വീടിന് സമീപത്ത് ചെറിയ ഷെഡ് കെട്ടി 120 ലിറ്റര്‍ വാഷ് സൂക്ഷിച്ച് വെച്ചത് കണ്ടെടുത്ത് നശിപ്പിച്ചതായി എക്സൈസ് സംഘം അറിയിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി ആര്‍ വിനീത്, എം കലേഷ്, ടി വി സൂരജ് എന്നിവരും എക്സൈസ് ഡ്രൈവര്‍ പി വി അജിത്തും റെയിഡ് നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Aster mims 04/11/2022

Arrested | വ്യാജവാറ്റ് നടത്തുന്നതിനിടയില്‍ വയോധികന്‍ എക്‌സൈസ് പിടിയില്‍

Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Abkari Act, Case, Alakode News, Excise, Caught, Elderly Man, Illegal Liquor, Kannur: Excise caught elderly man for making illegal liquor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script