Electricity Conference | വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന സമ്മേളനം ഈ മാസം 25, 26 തീയതികളില്‍ കണ്ണൂരില്‍
Nov 15, 2022, 13:08 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കേരള വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന സമ്മേളനം ഈ മാസം 25, 26 തീയതികളില്‍ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജെനറല്‍ സെക്രടറി ഗിരീഷ് കുളത്തൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
25 ന് സംസ്ഥാന സമിതി യോഗം അഖില ഭാരതീയ വിദ്യുത് മസ്ദൂര്‍ മഹാ സംഘ് ദേശീയ വൈസ് പ്രസിഡന്റ് ഡി വി മണി ഉത്ഘാടനം ചെയ്യും. 26 ന് രാവിലെ
9ന് പ്രതിനിധി സമ്മേളനം ബി എം എസ് സംസ്ഥാന പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ നിര്‍വഹിക്കും. വൈകുന്നേരം സ്റ്റേഡിയം മൈതാനത്തില്‍വച്ച് പൊതുസമ്മേളനത്തോടെ പരിപാടി സമാപിക്കും.
9ന് പ്രതിനിധി സമ്മേളനം ബി എം എസ് സംസ്ഥാന പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ നിര്‍വഹിക്കും. വൈകുന്നേരം സ്റ്റേഡിയം മൈതാനത്തില്‍വച്ച് പൊതുസമ്മേളനത്തോടെ പരിപാടി സമാപിക്കും.
71 ഡി വിഷനുകളില്‍ നിന്നായി 500 പ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി ജി ഗോപകുമാര്‍, പി പി സജീവ് കുമാര്‍, എം വേണുഗോപാല്‍, ടി ശാനവാസ് എന്നിവര്‍ പങ്കെടുത്തു.
Keywords: News,Kerala,State,Kannur,Electricity,Conference,Top-Headlines,Press meet,Job,Labours, Kannur: Electricity Mazdoor Sangh State Conference
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

