SWISS-TOWER 24/07/2023

Accidental Death | തലശ്ശേരിയില്‍ കാറിടിച്ച് പരുക്കേറ്റ വഴിയാത്രക്കാരിയായ വയോധിക ചികിത്സയ്ക്കിടെ മരിച്ചു

 


ADVERTISEMENT

തലശ്ശേരി: (www.kvartha.com) നഗരത്തിലെ കൊളശേരി ധന്യാകോര്‍ണറിന് സമീപം കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരിയായ വയോധിക മരിച്ചു. സംഭവത്തില്‍ തലശ്ശേരി ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വടക്കുമ്പാട് കൂളിബസാര്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ പരേതനായ മൂസയുടെ ഭാര്യ ജമീലയാണ് (64) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ബുധനാഴ്ച (30.08.2023) പുലര്‍ചെ ആറുമണിക്ക് മരിച്ചത്.
Aster mims 04/11/2022

ചൊവ്വാഴ്ച (29.08.2023) വൈകുന്നേരം ആറുമണിയോടെ കൊളശേരി ധന്യാകോര്‍ണറിന് സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന ജമീലയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ പ്രദേശവാസകിള്‍ ചേര്‍ന്ന് ഇവരെ ആദ്യം തലശ്ശേരി ജെനറല്‍ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

പരിയാരത്ത് അതിതീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കവെയാണ് മരണം. അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സെറീന, റെസീന, സെമീന എന്നിവരാണ് മക്കള്‍. മരുമക്കള്‍: ജസ്വര്‍, ശെമീം, ശക്കീര്‍.

Accidental Death | തലശ്ശേരിയില്‍ കാറിടിച്ച് പരുക്കേറ്റ വഴിയാത്രക്കാരിയായ വയോധിക ചികിത്സയ്ക്കിടെ മരിച്ചു


Keywords:  News, Kerala, Kerala-News, Accident-News, Regional-News, Thalassery News, Kaulseri News, Kannur News, Accident, Injured, Died, Kannur: Elderly woman who was seriously injured in car accident died during treatment.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia