Kannur Dussehra | 'മാലിന്യം മറയട്ടെ, മനസ് നിറയട്ടെ'; കണ്ണൂര്‍ ദസറയുടെ സന്ദേശം വിളിച്ചോതി പാഴ് വസ്തുക്കളുപയോഗിച്ച് നിര്‍മിച്ച അപൂര്‍വ ശില്‍പമൊരുക്കി സുരേന്ദ്രന്‍ കൂക്കാനം

 


കണ്ണൂര്‍: (KVARTHA) നഗരത്തില്‍ നിന്നും ശേഖരിച്ച പാഴ് വസ്തുക്കള്‍കൊണ്ട് അപൂര്‍വ ശില്‍പം സൃഷ്ടിച്ച ശില്‍പി സുരേന്ദ്രന്‍ കൂക്കാനം കാഴ്ചക്കാരില്‍ കൗതുകം നിറച്ചു. നഗരത്തില്‍ നിന്നും ശേഖരിച്ച പാഴ് വസ്തുക്കള്‍കൊണ്ടാണ് അപൂര്‍വ ശില്‍പം ദിവസങ്ങള്‍ക്കുളളില്‍ ശില്‍പിയൊരുക്കിയത്.

'മാലിന്യം മറയട്ടെ, മനസ് നിറയട്ടെ' എന്ന സന്ദേശവുമായി കണ്ണൂര്‍ നഗരസഭ നടത്തുന്ന കണ്ണൂര്‍ ദസറയുടെ ലക്ഷ്യം വിളിച്ചോതുന്നതായിരുന്നു പാഴ് വസ്തുക്കള്‍കൊണ്ടുളള ശില്‍പനിര്‍മാണം. കണ്ണൂര്‍ ദസറയുടെ പ്രചാരണാര്‍ഥം പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് സ്റ്റേഡിയം കോര്‍ണറില്‍ നിര്‍മിച്ച ശില്‍പം മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അനാച്ഛാദനം ചെയ്തു.

ഡെപ്യൂടി മേയര്‍ കെ ഷബീന ടീചര്‍ അധ്യക്ഷം വഹിച്ചു. ഇത്തവണത്തെ ദസറയുടെ സന്ദേശം മാലിന്യത്തിനെതിരായതുകൊണ്ടാണ് ഇത്തരത്തില്‍ ശില്പം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പാഴ് വസ്തുക്കളായ വീപ്പ, ടിന്‍, ടയര്‍, പ്ലാസ്റ്റിക് ബോടില്‍ തുടങ്ങിയവ ഉപയോഗിച്ച് രണ്ടുദിവസം കൊണ്ടാണ് ശില്പി സുരേന്ദ്രന്‍ കൂക്കാനം ശില്പം നിര്‍മിച്ചത്.

പരിപാടിയില്‍ അഡ്വ പി ഇന്ദിര, ശാഹിന മൊയ്തീന്‍, പി കെ സാജേഷ്‌കുമാര്‍, പ്രകാശന്‍ പയ്യനാടന്‍, കെ സി രാജന്‍ മാസ്റ്റര്‍, വി സി നാരായണന്‍ മാസ്റ്റര്‍, വെള്ളോറ രാജന്‍ തുടങ്ങിയവരും പങ്കെടുത്തു.

Kannur Dussehra | 'മാലിന്യം മറയട്ടെ, മനസ് നിറയട്ടെ'; കണ്ണൂര്‍ ദസറയുടെ സന്ദേശം വിളിച്ചോതി പാഴ് വസ്തുക്കളുപയോഗിച്ച് നിര്‍മിച്ച അപൂര്‍വ ശില്‍പമൊരുക്കി സുരേന്ദ്രന്‍ കൂക്കാനം



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Dussehra, Surendran Kookanam, Created, Rare Sculpture, Waste Materials, Kannur Dussehra: Surendran Kookanam created rare sculpture made from waste materials.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia