Stray dogs | തെരുവുനായ്ക്കളുടെ ദയാവധം, സുപ്രീം കോടതിയില്‍ നിയമപോരാട്ടവുമായി കണ്ണൂര്‍ ജില്ലാപഞ്ചായത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം കണ്ണൂര്‍ ജില്ലാപഞ്ചായതിന്റെ വാദമുഖങ്ങള്‍ക്ക് കരുത്തായി മാറി. അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാര്‍ഗങ്ങളിലൂടെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത് നല്‍കിയ അപേക്ഷ ജൂലൈ 12 ന് വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.

ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന കണ്ണൂര്‍ ജില്ലാ പഞ്ചായതിന്റെ ആവശ്യം പരിഗണിച്ച് കേസിലെ എതിര്‍കക്ഷികളോട് ജൂലൈ ഏഴിനകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. മുഴപ്പിലങ്ങാട് പതിനൊന്ന് വയസുകാരന്‍ നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യയാണ് ഹര്‍ജി നല്‍കിയത്.

കുട്ടികള്‍ അപകടകാരികളായ നായകള്‍ക്ക് ഇരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നും 2022ല്‍ മാത്രം ജില്ലാ പഞ്ചായത് പരിധിയില്‍ 11,776 പേര്‍ക്ക് കടിയേറ്റുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. ഈ വര്‍ഷം ജൂണ്‍ 19 വരെ മാത്രം കടിയേറ്റത് 6,267 പേര്‍ക്കാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കടുത്ത ശ്രമം നടത്തുന്നുണ്ടെങ്കിലും ദിനംപ്രതി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തെമ്പാടും.

Stray dogs | തെരുവുനായ്ക്കളുടെ ദയാവധം, സുപ്രീം കോടതിയില്‍ നിയമപോരാട്ടവുമായി കണ്ണൂര്‍ ജില്ലാപഞ്ചായത്

ജനങ്ങളുടെ ഭീതിയകറ്റാന്‍ ഹര്‍ജി അടിയന്തരസ്വഭാവത്തോടെ പരിഗണിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. 2022ല്‍ കോട്ടയത്ത് പന്ത്രണ്ട് വയുകാരന്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും എടുത്തുപറഞ്ഞു. പി പി ദിവ്യയ്ക്കായി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

Keywords:  Kannur district Panchayat with legal battle in Supreme Court over euthanasia of stray dogs, Kannur, News, Petition, District Panchayat, Stray dogs, Supreme Court, PP Divya, Death, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia