Melioidosis | പയ്യന്നൂരില്‍ മെലിയൊഡോസിസ് രോഗം പടരുന്നതില്‍ ആശങ്കവേണ്ടെന്ന് മെഡികല്‍ ഓഫീസര്‍; മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയില്ല
Sep 3, 2023, 20:28 IST
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ കോറോം വിലേജില്‍ മെലിയൊഡോസിസ് രോഗം റിപോർട് ചെയ്തതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടെ കാര്യമില്ലെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ എം പി ജീജ. രോഗാണു സാന്നിധ്യമുളള ജലത്തിലൂടെയും മണ്ണിലൂടെയുമാണ് രോഗം പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗപ്പകര്‍ച്ചയുണ്ടാവില്ലെന്നും ഇതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും കണ്ണൂര്‍ ജില്ലാമെഡികല്‍ ഓഫീസര്‍ അറിയിച്ചു.
രോഗം റിപോർട് ചെയ്യപ്പെട്ട പഴയങ്ങാടി താലൂക് ആശുപത്രിയിലെ പൊതുജന ആരോഗ്യ വിഭാഗം നേതൃത്വത്തില്‍ ആശാ പ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ക്ലോറിനേഷന്‍ എന്നിവ നടത്തി. ഗൃഹ സന്ദര്‍ശനം നടത്തി സമാന ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താനുള്ള സര്‍വേയും പൂര്‍ത്തിയാക്കി. സംശയിക്കപ്പെട്ട മൂന്ന് പേരെ പരിശോധനക്ക് അയച്ചു.
കോറോം പ്രദേശത്ത് ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണം തുടര്‍ന്ന് വരുന്നതായി പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത നഗരസഭ കൗണ്‍സില്‍ ഹോളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അറിയിച്ചു.
Keywords: Melioidosis, Kerala News, Kannur News, Malayalam News, Health, Health News, Kannur District Medical Officer, Payyannur News, Kannur District Medical Officer said that there is no need to worry about the spread of melioidosis in Payyannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.