Hajj Camp | കണ്ണൂര്‍ ജില്ലാ ഹജ്ജ് കാംപ് മെയ് 20ന് ചക്കരക്കല്ലില്‍ നടക്കും

 


ADVERTISEMENT

ചക്കരക്കല്‍: (www.kvartha.com) കണ്ണൂര്‍ ജില്ലാ ഹജ്ജ് കാംപ് സ്വീറ്റ് സ്റ്റോണ്‍ ഓഡിറ്റോറിയം ചൂള ചക്കരക്കല്‍ വെച്ച് മെയ് 20ന് നടക്കും. രാവിലെ 8:30 ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. അബ്ദുല്‍ സലാം ഹാജി കളത്തില്‍ അധ്യക്ഷത വഹിക്കും. കൂറ്റമ്പാറ അബ്ദുര്‍ റഹ് മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും.

Hajj Camp | കണ്ണൂര്‍ ജില്ലാ ഹജ്ജ് കാംപ് മെയ് 20ന് ചക്കരക്കല്ലില്‍ നടക്കും

1500 പേര്‍ക്ക് ഇരിക്കാന്‍ പാകത്തിലാണ് വേദിയൊരുക്കിയിട്ടുളളത്. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ഹജ്ജാജി മാരും കാംപില്‍ പങ്കെടുക്കും. വിശാലമായ പാര്‍കിംഗ് സൗകര്യം ഒരുക്കിട്ടുണ്ട്. ഭക്ഷണത്തിനും മറ്റു ആവശ്യങ്ങള്‍ക്കും 200 ഓളം വൊളന്റിയമാര്‍ സജ്ജമായിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ചക്കരക്കല്‍ പ്രസ് ഫോറം ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ സലാം ഹാജി കളത്തില്‍, സി എച് ആര്‍ ഹാരീസ്, എം ടി കുഞ്ഞു മാസ്റ്റര്‍, സിറാജ് ഇരിവേരി എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur District Hajj Camp will be held on May 20 at Chakkarakal, Kannur, News, Hajj, Inauguration, Religion, Press Meet, Parking, Study Class. Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia