Fuel Pump | പ്രത്യേക സംരക്ഷണം ഏര്‍പെടുത്തണം; ഉപഭോക്താക്കള്‍ ക്ഷമ കാണിച്ചില്ലെങ്കില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് പെട്രോള്‍ പംപ് ഉടമകള്‍
Jan 11, 2024, 16:30 IST
കണ്ണൂര്‍: (KVARTHA) ഡിജിറ്റല്‍ ഇടപാടുകളില്‍ ഉപഭോക്താക്കള്‍ അതിന്റേതായ ക്ഷമ കാണിക്കാത്തപക്ഷം ഇത്തരം ഇടപാടുകള്‍ നിര്‍ത്തിവെയ്ക്കാന്‍ പംപ് ഉടമകള്‍ നിര്‍ബന്ധിതരാകുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്.
പെട്രോള്‍ പമ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് ഏര്‍പെടുത്തിയിട്ടുള്ള ഡിജിറ്റല്‍ ഇടപാടുകളില്‍ ബാങ്കിന്റെയും മറ്റും സാങ്കേതിക തകരാറുമൂലം നിരന്തരം പ്രശ്‌നങ്ങളാണ്. ഇതുകാരണം പമ്പിലെ ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും പതിവാണ്.
ഓരോ പമ്പിലും നടക്കുന്ന ബിസിനസിന്റെ 70 ശതമാനവും ഡിജിറ്റല്‍ ഇടപാടുകളാണ്. ഇത്തരത്തിലുള്ള അക്രമമാണ് കഴിഞ്ഞദിവസം കൊട്ടാരക്കരയിലെ പംപില്‍ നടന്നത്. ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പെടുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനായുള്ള നിയമനിര്‍മാണം നടത്തണം.
പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക സംരക്ഷണം ഏര്‍പെടുത്തിയില്ലെങ്കില്‍ പംപുകളുടെ പ്രവര്‍ത്തനം പ്രയാസകരമാകുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, സെക്രടറി സഫ അശ്‌റഫ്, വൈസ് പ്രസിഡന്റ് മൈതാനം വിജയന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Business-News, Business-News, Finance, Kannur News, Digital Transactions, Petrol Pumps, Suspended, Petroleum Traders Federation, Bank, Error, Employees, Kannur: Digital transactions at petrol pumps will be suspended says Petroleum Traders Federation.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.