Accidental Death | കൊട്ടിയൂരില്‍ തെരുവുനായ കുറുകെ ചാടി അപകടം; മുച്ചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു

 


കണ്ണൂര്‍: (KVARTHA) കൊട്ടിയൂരില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് മുച്ചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂര്‍ പാലുകാച്ചിയിലെ അമ്പലപ്പടി സ്വദേശിനി രമണിയാണ് (40) മരിച്ചത്. ഹാജി റോഡ് അയ്യപ്പന്‍കാവ് ഇറക്കത്തില്‍ വ്യാഴാഴ്ച (15.02.2024) രാവിലെയാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട മുച്ചക്രവാഹനം റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിനിടയില്‍ യുവതിയുടെ തല മരത്തിലും കല്ലിലും ഇടിച്ച് ഹെല്‍മറ്റ് ഉള്‍പെടെ തകര്‍ന്നിട്ടുണ്ട്. ഉടന്‍തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Accidental Death | കൊട്ടിയൂരില്‍ തെരുവുനായ കുറുകെ ചാടി അപകടം; മുച്ചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു

കൊട്ടിയൂരിലെ കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരിയായ രമണി വാഹനം സര്‍വീസിന് നടത്താനായാണ് കൊട്ടിയൂര്‍ ഇരട്ടിയിലേക്ക് പോയത്. മുഴക്കുന്നു പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പരേതരായ അമ്പലപ്പടി നല്ലമ്പിരാന്‍ - മീനാക്ഷി ദമ്പതികളുടെ മകളാണ് അവിവാഹിതയായ രമണി. സഹോദങ്ങള്‍: വേലായുധന്‍, ശശി, വത്സമ്മ, ഭവാനി, രാധ. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: News, Kerala, Kerala-News, Kannur-News, Accident-News, Kannur News, Differently-Abled, Woman, Died, Road Accident, Accidental Death, Kottiyoor News, Hospital, Funeral, Local News, Police, Kannur: Differently-abled woman died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia