രാവണനെതിരെ ശ്രീരാമൻ നേടിയ വിജയം എല്ലാവരുടെയും വിജയമാണ്; ആഘോഷങ്ങളെ നേരായ ദിശയിൽ മുന്നോട്ട് കൊണ്ടുപോകണമെന്ന് കെ സി വേണുഗോപാൽ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കെ സി വേണുഗോപാൽ എം പി കണ്ണൂർ ദസറ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്തു.
● സി വി ബാലകൃഷ്ണൻ, ഡോ: പ്രിയ പി വി, അൻഷുമാൻ ഡേ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
● റാപ്പ് ഗായകരായ ഫെജോ ആൻഡ് എ ഡി ജെ യുടെ ലൈവ് റാപ്പ് ഷോ അരങ്ങേറി.
● ശനിയാഴ്ച (അഞ്ചാം ദിനം) അഡ്വ സണ്ണി ജോസഫ് എം എൽ എ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
● പ്രശസ്ത എഴുത്തുകാരി സുധാ മേനോൻ ശനിയാഴ്ചത്തെ പരിപാടിയിൽ വിശിഷ്ടാതിഥിയാകും.
● കൊല്ലം ഷാഫിയും രഹനയും നയിക്കുന്ന ഇശൽ രാവ് ശനിയാഴ്ച അരങ്ങേറും.
കണ്ണൂർ: (KVARTHA) തിന്മകൾക്കെതിരെയുള്ള നന്മയുടെ വിജയത്തിൻ്റെ ആഘോഷമാണ് ദസറയെന്നും, രാവണനെതിരെ ശ്രീരാമൻ നേടിയ വിജയം നന്മയുടെ വിജയമാണെന്നും എ ഐ സി സി ജനറൽ സെക്രട്ടറിയും എം പി യുമായ കെ സി വേണുഗോപാൽ പറഞ്ഞു. കണ്ണൂർ ദസറ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയുടെ വിജയം ഏതെങ്കിലും ഒരു വിഭാഗത്തിൻ്റെ മാത്രം വിജയമല്ല, മറിച്ച് എല്ലാവരുടെയും വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ദൗർഭാഗ്യവശാൽ ഇന്ന് നന്മയുടെ പ്രതീകങ്ങളെ പോലും തിന്മക്കായി ഉപയോഗിക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്' എന്നും കെ സി വേണുഗോപാൽ എം പി ആശങ്ക രേഖപ്പെടുത്തി. ജാതി, വർഗ, വർണ ഭേദമില്ലാതെ ആഘോഷങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന നാടാണ് കണ്ണൂർ. നന്മയുടെ പക്ഷത്ത് നിലകൊള്ളാൻ നമുക്ക് കഴിയണം. ആഘോഷങ്ങളെ നേരായ ദിശയിൽ മുന്നോട്ട് കൊണ്ടുപോവാനും സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരെയും ഒന്നിപ്പിക്കുന്ന ആഘോഷമാക്കി മാറ്റി നന്മയുടെ പക്ഷത്ത് നിൽക്കുന്ന ജനങ്ങളാക്കി മാറ്റാൻ കണ്ണൂർ ദസറ ആഘോഷത്തിനു കഴിയട്ടെ എന്നും കെ സി വേണുഗോപാൽ എം പി ആശംസിച്ചു.
ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി രാജേഷ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ, ഇന്ത്യൻ സീനിയർ വിമൻസ് ഫുട്ബോൾ കോച്ച് ഡോ: പ്രിയ പി വി, കാനറാ ബാങ്ക് റീജിയണൽ മാനേജർ അൻഷുമാൻ ഡേ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കൗൺസിലർമാരായ പി വി ജയസൂര്യൻ, പി പി വത്സലൻ, ആസിമ സി എച്ച്, എസ് ഷഹീദ, അഡ്വ. ചിത്തിര ശശിധരൻ, റാഷിദ് കെ പി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി കെ വിനോദ്, കെ പി താഹിർ (ഐ.യു.എം.എൽ), പി മുഹമ്മദ് ഷമ്മാസ് (ഐ.എൻ.സി), പി പി ദിവാകരൻ (ജനതാദൾ), മുഹമ്മദ് സാജിദ് (മർച്ചൻ്റ്സ് ചേമ്പർ), പി അർ സ്മിത (എൻ ജി ഒ യു), സി ഡി എസ് ചെയർപേഴ്സൺ വി ജ്യോതിലക്ഷമി, വി സി നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
സാംസ്‌കാരിക പരിപാടികൾ
കലാമലർ അവതരിപ്പിച്ച തിരുവാതിര, ദേവ്ന പി യുടെ കുച്ചിപ്പുഡി, ശ്യാമ കൂട്ടായ്മയുടെ ഡാൻഡിയ, ശ്രവ്യ പി സൂരജിൻ്റെ ഭരതനാട്യം, ചിദംബരം നൃത്ത വിദ്യാലയത്തിൻ്റെ സെമി ക്ലാസ്സിക്കൽ ഡാൻസ് എന്നിവ അരങ്ങേറി. തുടർന്ന് പ്രശസ്ത റാപ്പ് ഗായകനും 'ഏത് മൂഡ് ഓണം മൂഡ്' ഗാനം ഫെയിമുമായ ഫെജോ ആൻഡ് എ ഡി ജെ യുടെ ലൈവ് റാപ്പ് ഷോയും നടന്നു.
ദസറയുടെ അഞ്ചാം ദിനം
ദസറ ആഘോഷത്തിൻ്റെ അഞ്ചാം ദിനമായ ശനിയാഴ്ച അഡ്വ സണ്ണി ജോസഫ് എം എൽ എ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരി സുധാ മേനോൻ വിശിഷ്ടാതിഥി ആയി പങ്കെടുക്കും. തുടർന്ന് അഞ്ജലി പള്ളിപ്പുറത്തിൻ്റെ ഒപ്പന, ശ്രീ വിദ്യ പ്രശാന്തിൻ്റെ ഭരതനാട്യം, പത്മപ്രിയ ടി വി യും അദീന പി പി യും അവതരിപ്പിക്കുന്ന നൃത്ത തരംഗം, ശ്രീ കുറുമ്പ വാരത്തിന്റെ കൈകൊട്ടിക്കളി, നൈനക് ദീപക്കിൻ്റെ കുച്ചിപ്പുടി എന്നിവക്ക് ശേഷം കൊല്ലം ഷാഫിയും രഹനയും നയിക്കുന്ന ഇശൽ രാവും അരങ്ങേറും.
ഈ ദസറ ആഘോഷ വിശേഷങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക.
Article Summary: MP K C Venugopal inaugurated Kannur Dasara; warned against misuse of symbols of goodness.
#KannurDasara #KCVenugopal #Dasara #CulturalEvent #KeralaNews #Fejo