SWISS-TOWER 24/07/2023

Dasara | 'നിറയട്ടെ നിറങ്ങള്‍, മറയട്ടെ മാലിന്യങ്ങള്‍'; കണ്ണൂര്‍ ദസറ- 2023 പ്രചരണ വാക്യം തിരഞ്ഞെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha. com) മുനിസിപല്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന 'കണ്ണൂര്‍ ദസറ'യുടെ ഈ വര്‍ഷത്തെ പ്രചരണ വാക്യം   തിരഞ്ഞെടുത്തു. 'നിറയട്ടെ നിറങ്ങള്‍, മറയട്ടെ മാലിന്യങ്ങള്‍' എന്നതാണ് ഇത്തവണത്തെ ദസറ ആഘോഷത്തിന്റെ പ്രചരണ വാക്യം. മാലിന്യനിര്‍മാര്‍ജനം ആണ് ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം.
Aster mims 04/11/2022

Dasara | 'നിറയട്ടെ നിറങ്ങള്‍, മറയട്ടെ മാലിന്യങ്ങള്‍'; കണ്ണൂര്‍ ദസറ- 2023 പ്രചരണ വാക്യം തിരഞ്ഞെടുത്തു

പ്രചരണ വാക്യം ലഭിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് എന്‍ട്രി ക്ഷണിച്ചതില്‍ നൂറോളം പ്രചരണ വാക്യങ്ങള്‍ ലഭിച്ചിരുന്നു. ഇതില്‍ നിന്നും തോട്ടട സ്വദേശിയായ മിറാജ് ഇ തയാറാക്കിയ പ്രചരണ വാക്യം ആണ് തിരഞ്ഞെടുത്തത്. കണ്ണൂര്‍ ദസറയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും ഈ പ്രചരണ വാക്യം ഉപയോഗിക്കും. കഴിഞ്ഞ വര്‍ഷം  നടത്തിയ കണ്ണൂര്‍ ദസറ നല്‍കിയ സന്ദേശം ലഹരിക്കെതിരെ ഉള്ളതായിരുന്നു.

Keywords: Kannur Dasara- 2023 campaign verse selected, Kannur, News, Kannur Dasara, Campaign, Selected, Celebration, Message, Drug, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia