SWISS-TOWER 24/07/2023

Complaint | കണ്ണൂരില്‍ വീണ്ടും ഒരു കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: 3 പേരുടെ പരാതിയില്‍ സൈബര്‍ സെല്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ വീണ്ടും ഓണ്‍ലൈന്‍ ജോലി വാഗ്ധാനം ചെയ്തു തട്ടിപ്പ് നടത്തിയതായി പരാതി. വീട്ടിലിരുന്ന് ബിസിനസ് ചെയ്ത് ലക്ഷങ്ങള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് മൂന്നു പേരില്‍ നിന്നായി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ സൈബര്‍ സെല്‍ പൊലീസ് കേസെടുത്തു.
Aster mims 04/11/2022

തട്ടിപ്പുകാര്‍ അയച്ചുകൊടുത്ത ലിങ്കില്‍ പ്രവേശിച്ച പിണറായി വെണ്ടുട്ടായി സ്വദേശിനിയായ 28 കാരിയെ ഈ മാസം 14 മുതല്‍ 19 വരെയുള്ള കാലയളവില്‍ ഓണ്‍ലൈന്‍ ആപ് വഴി 2,41,000 രൂപയും കോയ്യോട് സ്വദേശി ഷിജിനില്‍ നിന്നും ഇക്കഴിഞ്ഞ ഫെബ്രവരി 9 മുതല്‍ മാര്‍ച് 17 വരെയുള്ള കാലയളവില്‍ 26, 22,000 രൂപയും മയ്യില്‍ എട്ടേയാര്‍ സ്വദേശി വിനീത് വിജയനില്‍ നിന്നും ഈ മാസം 13 മുതല്‍ 21 വരെ യുള്ള കാലയളവില്‍ വീട്ടില്‍ നിന്നും ടെലഗ്രാം ഗ്രൂപ് വഴി 36,23,900 രൂപയുമാണ് സംഘം തട്ടിയെടുത്തതെന്നാണ് പരാതി

തട്ടിപ്പിനിരയായവര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചതെന്നും ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സൈബര്‍ സെല്‍ സി ഐ സനല്‍കുമാര്‍ കണ്ണൂര്‍ സൈബല്‍ സെല്‍ ഓഫീസില്‍ അറിയിച്ചു.

Complaint | കണ്ണൂരില്‍ വീണ്ടും ഒരു കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: 3 പേരുടെ പരാതിയില്‍ സൈബര്‍ സെല്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു


Keywords:  News, Kerala, Kerala-News, Local-News, Regional-News, Kannur, Cyber Cell, Police, Booked, Online, Fraud, Complaint, Kannur: Cyber cell police booked online fraud on complaint of three persons. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia