Road | കുണ്ടും കുഴിയും പഴങ്കഥ, കണ്ണൂര്‍ നഗരത്തിലെ റോഡുകള്‍ ഇനി പുത്തന്‍ മെയ്ക് ഓവറില്‍

 


കണ്ണൂര്‍: (KVARTHA) കുണ്ടും കുഴിയും നിറഞ്ഞ കണ്ണൂര്‍ നഗരത്തിലെ റോഡുകള്‍ക്ക് ശാപമോക്ഷം.
കണ്ണൂര്‍ കോര്‍പറേഷന്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ കുഴിയെടുത്തതിന്റെ ഭാഗമായി തകര്‍ന്ന മാര്‍കറ്റിലെ ന്യൂസ്റ്റോര്‍ മുതല്‍ കോമളവിലാസം ഹോടെല്‍ വരെയുള്ള റോഡ് ഇന്റര്‍ലോക് ചെയ്യുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി മേയര്‍ അഡ്വ. ടി ഒ മോഹനനും കൗണ്‍സിലര്‍മാരും സ്ഥലം സന്ദര്‍ശിച്ചു. നേരത്തെ ടാര്‍ ചെയ്യാന്‍ നിശ്ചയിച്ചിരുന്ന റോഡ് നാട്ടുകാരുടെയും വ്യാപാരികളുടെയും അഭ്യര്‍ഥന പ്രകാരം മനോഹരമായ രീതിയില്‍ ഇന്റര്‍ലോക് ചെയ്യുന്നതിന് തീരുമാനിക്കുകയായിരുന്നു.

 
Road | കുണ്ടും കുഴിയും പഴങ്കഥ, കണ്ണൂര്‍ നഗരത്തിലെ റോഡുകള്‍ ഇനി പുത്തന്‍ മെയ്ക് ഓവറില്‍



206 മീറ്റര്‍ നീളത്തിലാണ് 20 ലക്ഷത്തി നാല്‍പതിനായിരം രൂപ ചെലവഴിച്ച് ഇന്റര്‍ലോക് ചെയ്യുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചത്. പ്രവൃത്തിയുടെ പകുതി പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരാഴ്ചക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു ഗതാഗതയോഗ്യമാകും. നഗരത്തിലെ റോഡുകളെല്ലാം ഇന്റര്‍ലോകും മെക്കാഡവും ചെയ്ത് മനോഹരമാക്കുന്നതിനുള്ള പ്രവൃത്തികള്‍ നടന്നു വരികയാണെന്നും ഇതിലൂടെ നഗരസൗന്ദര്യല്‍കരണത്തോടൊപ്പം ജനങ്ങള്‍ക്ക് സുരക്ഷിതമായ സഞ്ചാര പാത ഒരുക്കുക കൂടിയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ചെയ്യുന്നത് എന്നും മേയര്‍ അഡ്വ. ടി ഒ മോഹനന്‍ പറഞ്ഞു.

മേയറോടൊപ്പം ഡെപ്യൂടി മേയര്‍ കെ ഷബീന ടീചര്‍, സ്റ്റാന്‍ഡിംഗ്് കമിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ കെ സുരേഷ്, അസിസ്റ്റന്റ് എക്സിക്യുടീവ് എന്‍ജിനിയര്‍ ലിസിന പുതുശ്ശേരി തുടങ്ങിയവരും ഉണ്ടായിരുന്നു.

Keywords: News, Kerala, Knnur, Malayalam News, Kerala news, Kannur News,  Kannur ctiy roads are now in a new makeover
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia