Award | ഈ വര്‍ഷത്തെ സി പി ദാമോദരന്‍ സ്മാരക പുരസ്‌കാരം നോവലിസ്റ്റ് സി വി ബാലകൃഷ്ണന് സമ്മാനിക്കും
Sep 14, 2023, 15:38 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച് സെന്റര്‍ ഏര്‍പെടുത്തിയ ഈ വര്‍ഷത്തെ സി പി ദാമോദരന്‍ സ്മാരക പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണന് സമ്മാനിക്കും. 25000 രൂപയും ഫലകവും ഉള്‍പെടുന്നതാണ് പുരസ്‌കാരം.
സി പി ദാമോദരന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ 30ന് നാലുമണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറിയില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാരം നല്‍കും. കഥയും നോവലും റേഡിയോ നാടകവും സിനിമയും യാത്രാവിവരണവും ദേശ വിവരണവും അനുഭവം പറച്ചിലും എല്ലാം ഉള്‍ച്ചേര്‍ന്ന വിശാലമായ കാന്‍വാസ് ആണ് സി വിയുടെ എഴുത്തിന്റെ ലോകം. അമ്പതിലേറെ കൃതികളാണ് രചിച്ചിട്ടുള്ളത്.
'ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍' എന്ന നോവലിന് കേരള സാഹിത്യ അകാഡമി അവാര്‍ഡും 'സിനിമയുടെ ഇടങ്ങള്‍' മികച്ച സിനിമ ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി. സമഗ്ര സംഭാവനയ്ക്കുള്ള മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം, ചന്തുമേനോന്‍ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
വിനോയ് തോമസ്, ബാലകൃഷ്ണന്‍ കൊയ്യാല്‍, ദിനകരന്‍ കൊമ്പിലാത്ത് അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ടി പത്മനാഭന്‍, എം മുകുന്ദന്‍ എന്നിവര്‍ക്കാണ് ഇതിനു മുമ്പ് സി പി ദാമോദരന്‍ സ്മാരക പുരസ്‌കാരം ലഭിച്ചത്.
ജവഹര്‍ ലൈബ്രറിയുമായി സഹകരിച്ച് സി പി ദാമോദരന്റെ കുടുംബം ഏര്‍പെടുത്തിയതാണ് പുരസ്‌കാരം. വാര്‍ത്താസമ്മേളനത്തില്‍ ജവഹര്‍ ലൈബ്രറി വര്‍കിംഗ് ചെയര്‍മാന്‍ മേയര്‍ അഡ്വ: ടി ഒ മോഹനന്‍, സെക്രടറി എം രത്‌നകുമാര്‍, ട്രഷറര്‍ വി പി കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kerala-News, Kannur, Kannur-News, Kannur News, CP Damodaran Memorial, Award, Novelist, CV Balakrishnan, Press Meet, Kannur: CP Damodaran Memorial Award will be given to novelist CV Balakrishnan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.