Drinking Water | കേരളത്തില്‍ ആദ്യമായി സൗജന്യ കുടിവെളള പദ്ധതിയുമായി കണ്ണൂര്‍ കോര്‍പറേഷന്‍; മാര്‍ചില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് മേയര്‍
Oct 3, 2023, 20:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) സംസ്ഥാനത്ത് ആദ്യമായി കുടുംബങ്ങള്‍ക്ക് സൗജന്യകുടിവെളള പദ്ധതിയുമായി കണ്ണൂര്‍ കോര്‍പറേഷന്‍. കേന്ദ്രസര്‍കാര്‍ പദ്ധതിയുടെ പിന്‍ബലത്തിലാണ് കേരളത്തില്‍ തന്നെ അപൂര്‍വമായ ശുദ്ധജലവിതരണ പദ്ധതി നടത്തുന്നത്.
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ എല്ലാവര്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍. അമൃത് 2.0 പദ്ധതിയില്‍ 100 കോടി രൂപയുടെ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ നാലിന് നടത്തുമെന്ന് മേയര്‍ ടിഒ മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ കോര്‍പറേഷന്‍ പുതിയ ഭരണസമിതി അധികാരമേറ്റതു മുതല്‍ ജനക്ഷേമകരവും നഗരത്തിന്റെ ഭാവി വികസനത്തിന് ഉതകുന്നതുമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്.
അമൃത് പദ്ധതികള്‍ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ അമൃത് നഗരങ്ങളില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ സംസ്ഥാനത്ത് ഒന്നാമതാണ്.
അമൃത് ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പെട്ട മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ട്രയല്‍ റണ്‍ ഉടനെ നടത്തുമെന്ന് മേയര്‍ അറിയിച്ചു. ഈ പദ്ധതിയില്‍ 51, 52 ഡിവിഷനുകളിലെ വീടുകളില്‍ സൗജന്യ കണക്ഷന്‍ നല്‍കുന്നതിന് മൂന്ന് കോടി രൂപയുടെ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. രണ്ട് മള്‍ടി ലെവല്‍ കാര്‍ പാര്‍കിംഗ് നിര്‍മാണവും ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു.

കരാര്‍ ഏറ്റെടുത്ത കംപനിയുടെ നടപടികള്‍ മൂലമാണ് ഫിനിഷിംഗ് ജോലികള്‍ വൈകുന്നത്. അത് വൈകാതെ പൂര്‍ത്തിയാക്കാനാകും. പയ്യാമ്പലം പുലിമുട്ട്, ചേലോറ പാര്‍ക്, മറ്റ് പാര്‍കുകള്‍, തോട് നവീകരണം തുടങ്ങി നിരവധി പദ്ധതികള്‍ക്കായി 200 കോടിയോളം രൂപ ചിലവഴിച്ചു കഴിഞ്ഞിട്ടുണ്ട്.
അമൃത് ഒന്നാം ഘട്ട പദ്ധതിയില്‍ 118 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അമൃത് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായാണ് 26.25 കോടി രൂപയുടെ ഫ്ളോടിംഗ് തുക ഉള്‍പെടെ 96.24 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതി കേരള വാടര്‍ അതോറിറ്റി വഴി നടപ്പിലാക്കുന്നത്. ഇതിനായി കോര്‍പറേഷന്‍ പരിധിയില്‍ 164 കി മി ദൂരത്തില്‍ പൈപ്പിടുന്ന ജോലികള്‍ക്കായി ടെന്‍ഡര്‍ അംഗീകരിച്ച് വര്‍ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ കൂടുതലും സോണല്‍ ഏരിയകളിലാണ്.
പഴയ മുനിസിപല്‍ പ്രദേശത്ത് 20 കി മീ, ചേലോറ സോണലിന്റെ 46 കി മി, എളയാവൂര്‍ സോണലിന്റെ 19 കി മീ, എടക്കാട് സോണലിന്റെ 49 കി മീ, പുഴാതി സോണലിന്റെ 18 കി മീ, പള്ളിക്കുന്ന് സോണലിന്റെ 12 കി മീ എന്നിങ്ങനെയാണ് പൈപ്പിടല്‍ പ്രവൃത്തി നടത്തുക. എത്രയും പെട്ടെന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കോര്‍പറേഷന്‍ പരിധിയില്‍ നിലവില്‍ ഉള്ള 31,601 വീടുകള്‍ക്കുള്ള കണക്ഷന് പുറമെ പുതുതായി 24,000 കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കാനാകും.
കൂടാതെ നിലവില്‍ പൈപ് ലൈന്‍ വലിക്കാത്ത മുഴുവന്‍ പ്രദേശങ്ങളിലേക്കും പൈപ് ലൈന്‍ വലിക്കും. പൈപ് ലൈന്‍ വലിക്കാത്ത സ്ഥലങ്ങളിലുള്ളവര്‍ കോര്‍പറേഷനില്‍ ആവശ്യപ്പെട്ടാല്‍ പുതുതായി ലൈന്‍ വലിച്ച് നല്‍കും.

നിലവില്‍ പൈപ് ലൈന്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എം എല്‍ എ തുകയിലോ മറ്റേതെങ്കിലും തുകയിലോ കുടിവെള്ള പൈപ് ലൈന്‍ വലിച്ച സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാമുള്ള മുഴുവന്‍ വീട്ടുകാര്‍ക്കും അപേക്ഷിച്ചാല്‍ വീടുകളിലേക്ക് സൗജന്യമായി കണക്ഷന്‍ നല്‍കും.
അങ്ങനെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോര്‍പറേഷന്‍ പരിധിക്കകത്തെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കിയ കേരളത്തിലെ ആദ്യത്തെ കോര്‍പറേഷനായി കണ്ണൂര്‍ മാറും. 2024 മാര്‍ച് 31 ന് മുന്‍പ് പദ്ധതി പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ നാലിന് വൈകുന്നേരം നാലുമണിക്ക് ചാല അമ്പലത്തിന് മുന്‍വശം ഡെപ്യൂടി മേയര്‍ കെ ശബീനയുടെ അധ്യക്ഷതയില്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍ നിര്‍വഹിക്കും.
അപേക്ഷാ ഫോമുകള്‍ കോര്‍പറേഷന്‍ ഓഫീസ്, സോണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.
കണ്ണൂര്‍ കോര്‍പറേഷന്‍ കാര്യാലയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍, ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ പി ഇന്ദിര, ശാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, വാടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സുദീപ് കെ, അസിസ്റ്റന്റ് എക്സിക്യുടീവ് എന്‍ജിനീയര്‍ ഷര്‍ണ രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur Corporation with first free drinking water scheme in Kerala, Kannur, News, Kannur Corporation, Free Drinking Water Scheme, Inauguration, Application Form, Press Meet, Connection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.