Muslih Madathil | കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ മുസ് ലിഹ് മഠത്തില്‍ ചുമതലയേറ്റു

 


കണ്ണൂര്‍: (KVARTHA) കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ മുസ് ലിഹ് മഠത്തില്‍ ചുമതലയേറ്റു. തിങ്കളാഴ്ച (22.01.2024) രാവിലെ 11 മണിയോടെ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ എന്‍ സുകന്യയൊണ് 17 വോടുകള്‍ക്ക് പരാജയപ്പെടുത്തിയത്.

യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുസ് ലിഹ് മഠത്തിലിന് 36 വോടുകളും എന്‍ സുകന്യയ്ക്ക് 18 വോടുകളും ലഭിച്ചു. എല്‍ ഡി എഫ് പക്ഷത്തുനിന്നും ഒരു വോട് യു ഡി എഫ് മേയര്‍ സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ബി ജെ പിയുടെ ഏക കൗണ്‍സിലര്‍ വി കെ ഷൈജു വോടെടുപ്പില്‍ പങ്കെടുത്തില്ല.


Muslih Madathil | കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ മുസ് ലിഹ് മഠത്തില്‍ ചുമതലയേറ്റു

 

കണ്ണൂരിന്റെ അഞ്ചാമത്തെ മേയറാണ് മുസ് ലിഹ് മഠത്തില്‍. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ കലക്ടര്‍ അരുണ്‍ പി വിജയന്‍ സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന അനുമോദന യോഗത്തിന്‍ മുന്‍ മേയര്‍ ടി ഒ മോഹനന്‍ അബ്ദുള്‍ കരീം ചേലേരി, മാര്‍ട്ടിന്‍ ജോര്‍ജ് പി ടി മാത്യു, സി സമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Kannur, Kannur-News, Muslih Madathil, LDF, UDF, Vote, Election, Muslim League, Corporation, Politics, Party, Political Party, Kannur Corporation took over as Mayor of Muslih Madathil.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia