Work Shelter | കേരളപിറവി ദിനത്തില്‍ കരുതലുമായി കണ്ണൂര്‍ നഗരസഭ; ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുളള ഷെല്‍ടര്‍ ഒരുക്കി
Nov 1, 2023, 16:25 IST
കണ്ണൂര്‍: (KVARTHA) കേരളപിറവി ദിനത്തില്‍ ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുളള വര്‍ക് ഷെല്‍ടര്‍ നല്‍കി കണ്ണൂര്‍ നഗരസഭ. കോര്‍പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ചെരുപ്പ് തുന്നല്‍ തൊഴിലാളികള്‍ക്കായി വര്‍ക് ഷെല്‍ടര്‍ നല്‍കിയത്.
ഓഫീസേഴ്‌സ് ക്ലബ് പരിസരത്തും പ്രസ് ക്ലബ് പരിസരത്തുമായി 16 തൊഴിലാളികള്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ സുരക്ഷിതമായി ജോലി ചേയ്യാന്‍ പറ്റുന്ന എട്ട് ഷെല്‍ടറുകളാണ് അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് ഷെല്‍ടറുകള്‍ നിര്‍മിച്ചത്.
ഓഫീസേഴ്‌സ് ക്ലബിന് സമീപത്തുവെച്ച് നടന്ന പരിപാടി മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് കണ്ണൂര്‍ കോര്‍പറേഷന്റെ കേരളപിറവി സമ്മാനമാണ് ഇതെന്ന് മേയര്‍ പറഞ്ഞു. ഡെപ്യൂടി മേയര്‍ കെ ഷബീന ടീചര്‍ അധ്യക്ഷയായി.
സ്റ്റാന്‍ഡിങ് കമിറ്റി ചെര്‍മാന്‍മാരായ പി ഷമീമ ടീചര്‍, എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, ശാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, പി കെ സാജേഷ് കുമാര്‍, ശ്രീലത വി കെ, മിനി അനില്‍ കുമാര്‍, ആസിമ സി എച്, പൊതുപ്രവര്‍ത്തകന്‍ അഡ്വ. വിനോദ് പയ്യട, ചെരുപ്പ് തുന്നല്‍ തൊഴിലാളി യൂനിയന്‍ നേതാവ് കെ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. നാല് പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് ഷെല്‍ടറുകള്‍ ഇനര്‍ വീല്‍ ക്ലബിന്റെ സഹായത്തോടെ നേരത്തെ തന്നെ നിര്‍മിച്ച് നല്‍കിയിരുന്നു.
Keywords: News, Kerala, Kerala-News, Regional-News, Kannur-News, Kannur Corporation, Inaugurated, Shelter, Cobblers, Work, Safely, Kerala News, Kannur News, Kerala Piravi Day, Shoemakers, Prepared, Work Shelter, Kannur Corporation inaugurated shelter for cobblers to work safely on Kerala Piravi Day.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.