Penalty | പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ-സ്മാര്‍ട്ട് വഴി കേരളത്തില്‍ ആദ്യമായി പിഴ ചുമത്തിയത് കണ്ണൂര്‍ കോര്‍പറേഷനില്‍
Jan 11, 2024, 00:13 IST
കണ്ണൂര്‍: (KVARTHA) പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ-സ്മാര്‍ട്ട് വഴി കേരളത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഹോട്ടല്‍ ഉടമയില്‍ നിന്ന് 25,000 (ഇരുപത്തി അയ്യായിരം) രൂപ പിഴയിടാക്കി. ഒമ്പതാം തീയതി രാത്രി പള്ളിയാമൂലയില്‍ ജനവാസ മേഖലയില്‍ മാലിന്യം കത്തിക്കുന്നു വെന്ന് നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം പി രാജേഷ് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നൈറ്റ് സ്‌ക്വാഡ് പരിസരവാസികളില്‍ നിന്നും മൊഴി എടുക്കുകയും ഹോട്ടല്‍ കണ്ടെത്തുകയുമായിരുന്നു.
പയ്യാമ്പലം അസറ്റ് ഹോമിലെ യുണൈറ്റഡ് കോക്കനട്ട് എന്ന ഹോട്ടലിലെ പ്ലാസ്റ്റിക് / കടലാസ് മാലിന്യങ്ങളാണ് ജനവാസ മേഖലയില്‍ കൂട്ടിയിട്ട് കത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ അനുഷ്‌ക, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി ഹംസ, സി ആര്‍ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നൈറ്റ് സ്‌ക്വാഡാണ് നടപടി എടുത്തത്.
പൊതുസ്ഥലത്തെ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും കത്തിക്കുന്നവര്‍ക്കെതിരെയും ഇത്തരത്തിലുള്ള കര്‍ശന നിയമനടപടി ഉണ്ടാകും. രാത്രിയും പകലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്തുമെന്നും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ് അറിയിച്ചു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനക്ക് കൈമാറണമെന്നും ആണ് നിയമം. പൊതു സ്ഥലത്ത് പ്ലാസ്റ്റിക് ആണെങ്കിലും കടലാസ് ആണെങ്കിലും തീ ഇടുന്നത് ഇത്തരത്തില്‍ പിഴ അടക്കേണ്ടകുറ്റമായി മാറിയിട്ടുണ്ട്.

Keywords: Kannur, Kerala, Kannur-News,Kerala-News, Kerala-News, K-Smart, Public places, Police, Kannur Corporation Imposes First Penalty In Kerala Through K-Smart For Burning Waste In Public Places.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.