Election | താപ്പാനകള്‍ മുതല്‍ യുവാക്കള്‍ വരെ, കണ്ണൂരില്‍ കെ സുധാകരന് പകരക്കാരനെ തേടി കോണ്‍ഗ്രസില്‍ അണിയറ നീക്കങ്ങള്‍ തുടങ്ങി; വടകരയില്‍ ലീഗിന്റെ അവകാശവാദത്തെ വെട്ടാന്‍ കെ മുരളീധരന്‍ ഇറങ്ങിയേക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

-ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പകരക്കാരനെ തേടി കോണ്‍ഗ്രസില്‍ അണിയറ നീക്കങ്ങള്‍ തുടങ്ങി. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം നിലനിര്‍ത്താന്‍ അതിശക്തനായ ഒരുസ്ഥാനാര്‍ഥിയെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കെ സുധാകരനോളം ജനകീയ സ്വാധീനമുളള ഒരു നേതാവ് കണ്ണൂര്‍ കോണ്‍ഗ്രസിലില്ലെങ്കിലും പുറമേ നിന്നുവരെയുളള നേതാക്കളെയും എഐസിസി പരിഗണിക്കുന്നുണ്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം പാര്‍ടിക്കുളളില്‍ ശക്തമാകുന്നു.
        
Election | താപ്പാനകള്‍ മുതല്‍ യുവാക്കള്‍ വരെ, കണ്ണൂരില്‍ കെ സുധാകരന് പകരക്കാരനെ തേടി കോണ്‍ഗ്രസില്‍ അണിയറ നീക്കങ്ങള്‍ തുടങ്ങി; വടകരയില്‍ ലീഗിന്റെ അവകാശവാദത്തെ വെട്ടാന്‍ കെ മുരളീധരന്‍ ഇറങ്ങിയേക്കും

കെപിസിസി അധ്യക്ഷനെന്ന ഭാരിച്ച ഉത്തരവാദിത്തമുളളതിനാല്‍ ഇക്കുറി താന്‍ മത്സരിക്കുന്നില്ലെന്ന് കെ സുധാകരന്‍ ഹൈകമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെങ്കിലും പാര്‍ടി പ്രവര്‍ത്തകരുടെ വികാരം സുധാകരന്‍ തന്നെ മത്സരിക്കണമെന്നതാണ്. ഇതു സംബന്ധിച്ചു ഓരോ സാധ്യതാ മണ്ഡലങ്ങളിലും എഐസിസിക്കായി നടത്തിയ സര്‍വേയിലും കെ സുധാകരന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം. എണ്‍പതു ശതമാനം പേരും സീറ്റ് നിലനിര്‍ത്തണമെങ്കില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുളളത്.

അതുകൊണ്ടു തന്നെ സിറ്റിങ് എം.പിമാര്‍ തന്നെ മത്സരിക്കണമെന്ന ഹൈകമാന്‍ഡ് നിര്‍ദേശം നടപ്പിലാവുകയാണെങ്കില്‍ കെ സുധാകരന്‍ തന്നെയാവും കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാവുക. എന്നാല്‍ തനിക്കു പകരം കെപിസിസി ജെനറല്‍ സെക്രടറിമാരില്‍ ഒരാളായ എം ലിജുവിന്റെ പേരാണ് സുധാകരന്‍ ഉയര്‍ത്തിക്കാട്ടുന്നത്. സുധാകരന്റെ അതീവവിശ്വസ്തരിലൊരാള്‍ കൂടിയായ യുവനേതാവാണ് ലിജു. സാമുദായിക സമവാക്യങ്ങളും ലിജുവിന് അനുകൂലമായ ഘടകങ്ങളിലൊന്നാണ്. എന്നാല്‍ ആലപ്പുഴയില്‍ നിന്നും കണ്ണൂരില്‍ വന്ന് മത്സരിക്കാന്‍ എം ലിജുവിന് താല്‍പര്യമില്ലെന്നാണ് പാര്‍ടിക്കുളളില്‍ നിന്നുളള സൂചന. മാത്രമല്ല പ്രാദേശികവികാരവും തനിക്കെതിരെയാകുമെന്ന ആശങ്കയും എം ലിജുവിനുണ്ട്.

കെ സി കണ്ണൂരോ, ആലപ്പുഴയിലോ?

എഐസിസി സംഘടനാ സെക്രടറി കൂടിയായ കെ സി വേണുഗോപാലിന്റെ പേര് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം മത്സരിക്കാന്‍ സാധ്യത കുറവാണ്. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിച്ചു സീറ്റ് തിരിച്ചു പിടിക്കണമെന്ന ആവശ്യവും ഇതേ സമയം കോണ്‍ഗ്രസില്‍നിന്നും ഉയരുന്നുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായതിനാലാണ് കെ സി വേണുഗോപാല്‍ കണ്ണൂരില്‍നിന്നും മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്നത്.

സിപിഎം മുന്‍മന്ത്രിയും മട്ടന്നൂര്‍ മണ്ഡലം എംഎല്‍എയുമായ കെ കെ ശൈലജയോ പി.കെ ശ്രീമതിയെയോ മത്സര രംഗത്തിറക്കുമെന്ന വ്യക്തമായ സൂചന ലഭിച്ചതിനെതുടര്‍ന്നാണ് കോണ്‍ഗ്രസ് ക്യാംപുകളിലും സ്ഥാനാര്‍ഥിയാരെന്ന ചോദ്യമുയര്‍ന്നത്. കെ സുധാകരന്‍ എന്തുതന്നെയായാലും വീണ്ടും മത്സരരംഗത്തിറങ്ങില്ലെന്നു ഉറപ്പിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെഅഭാവത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് ഏറെവിയര്‍പ്പൊഴുക്കേണ്ടിവരും. കെകെ ശൈലജ, അല്ലെങ്കില്‍ പികെ ശ്രീമതി എന്നീ കരുത്തരായ വനിതാ നേതാക്കളില്‍ ആരെയെങ്കിലും നിര്‍ത്തി എന്തുവിലകൊടുത്തും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം തിരിച്ചു പിടിക്കുമെന്ന ദൃഡപ്രതിഞ്ജയിലാണ് സിപിഎം.

രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന ജില്ലാ കമിറ്റി യോഗത്തില്‍ പയ്യന്നൂര്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളിലെ പാര്‍ടിക്കുളളിലെ പടലപ്പിണക്കങ്ങള്‍ അതിവേഗം ഒത്തുതീര്‍പ്പാക്കിയത് കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളെ തിരികെ പിടിക്കാനുളള ജാഗ്രതയിലാണ്. കണ്ണൂരില്‍ പി കെ ശ്രീമതി, കെ കെ ശൈലജ, കാസര്‍കോട് ടി വി രാജേഷ്, വിപിപി മുസ്ത്വഫ എന്നിവരുടെ പേരാണ് പാര്‍ടിക്കുളളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ കാസര്‍കോട് കെ പി സതീഷ്ചന്ദ്രന് ഒരു അവസരംകൂടി നല്‍കണമെന്ന് വാദിക്കുന്നവരും പാര്‍ടിക്കുളളിലുണ്ട്. ഇത്തരം അഭ്യൂഹങ്ങള്‍ സിപിഎമില്‍ ഉയരുന്നതിനിടെയാണ് കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാരാണെന്ന ചോദ്യം ഉയരുന്നത്.

ഒരുവട്ടം കൂടി മുല്ലപ്പളളിയോ?

കണ്ണൂരില്‍ പലതവണ വിജയത്തിന്റെ വെന്നിക്കൊടി ഉയര്‍ത്തിയ മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെ കളത്തിലിറക്കണമെന്ന ആവശ്യം അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും കെ സുധാകരന്‍ നേതൃത്വം നല്‍കുന്ന വിശാല ഐ വിഭാഗത്തിന് വേണ്ടത്ര താല്‍പര്യമില്ലെന്നാണ് അറിയുന്നത്. മുല്ലപ്പളളിയിലൂടെ സാമുദായിക സന്തുലനം സാധ്യമാവുമെങ്കിലും കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായതു മുതല്‍ പാര്‍ടി പരിപാടികളില്‍ നിന്നും അദ്ദേഹം അകന്നു നില്‍ക്കുന്നുവെന്ന പ്രതീതി തിരിച്ചടിയായിട്ടുണ്ട്. മാത്രമല്ല പ്രായാധിക്യവും മുല്ലപ്പളളിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ ശക്തിപകരുന്നുണ്ട്.

കെ സുധാകരന്റെ അതീവവിശ്വസ്തനായ എം ലിജു, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, എഐസിസി വക്താവ് ഷമാ മുഹമ്മദ്, യൂത് കോണ്‍ഗ്രസ് നേതാവ് അബ്ദുര്‍ റശീദ് എന്നിവരാണ് സാധ്യതാ പട്ടികയിലുളള മറ്റുപേര്‍. എന്തുതന്നെയായാലും കണ്ണൂരില്‍ തനിക്ക് പകരക്കാരനായി ആരു മത്സരിക്കണമെന്നത് സുധാകരന്റെ തീരുമാനത്തെ ആശ്രയിച്ചുകൂടിയാവും മുന്‍പോട്ടുപോവുക. ഇതിനിടെ വടകരയില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പാര്‍ടി വേദികളില്‍ വ്യക്തമാക്കിയ കെ മുരളീധരനു പകരം മുന്‍ എംപി കൂടിയായ മുല്ലപ്പളളിയെ മത്സരിപ്പിക്കണമെന്ന വാദമുയര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ അതിനുളള സാധ്യതയും ഇല്ലാതായിട്ടുണ്ട്. സ്വന്തം ജന്മനാടായ വടകര മണ്ഡലത്തില്‍ അതിവിപുലമായ വ്യക്തി ബന്ധങ്ങളാണ് മുല്ലപ്പളളിക്കുളളത്. ഇതുകൂടാതെ ആര്‍എംപിയുടെ ഉറച്ച പിന്‍തുണയും അദ്ദേഹത്തിനുണ്ട്.

വട്ടിയൂര്‍കാവാവില്ല വടകര

മുസ്ലിംലീഗ് സീറ്റുവേണമെന്ന് ആവശ്യമുയര്‍ത്തിയ വടകരയില്‍ കെ മുരളീധരനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസില്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നത്. മുസ്ലിംലീഗിന് ഏറെ സ്വീകാര്യനായ കെ മുരളീധരനെ സ്ഥാനാര്‍ഥിയായി നിലനിര്‍ത്തിയാല്‍ ലീഗ് വടകരയില്‍ അവകാശവാദമുന്നയിക്കില്ലെന്നാണ് വിലയിരുത്തല്‍. കെ കരുണാകരന്റെ രാഷ്ട്രീയജീവിതത്തില്‍ സ്വന്തം പാര്‍ടിയിലെ നേതാക്കളെക്കാളും ഏറെ വൈകാരികമായി ബന്ധം പുലര്‍ത്തിയവരാണ് പാണക്കാട് കുടുംബം. അതുകൊണ്ടു തന്നെ കഴിഞ്ഞതവണ വട്ടിയൂര്‍കാവില്‍ നിന്നും വടകരയില്‍ പി ജയരാജനെതിരെ മത്സരിക്കാന്‍ വടകരയിലേക്ക് മത്സരിക്കാന്‍ മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ് വമ്പിച്ച ആവേശത്തോടെ ആനയിച്ചു കൊണ്ടുവന്നത്. അരലക്ഷത്തിലേറെ വോടിന്റെ ഭൂരിപക്ഷത്തിലാണ് മുരളീധരന്‍ ജയിച്ചത്.

കോണ്‍ഗ്രസില്‍ മുസ്ലിംലീഗിന് ഏറെ സ്വീകാര്യനായ നേതാക്കളിലൊരാളാണ് കെ മുരളീധരന്‍. ഒരിക്കല്‍ പോലും മൃദുഹിന്ദുത്വം സ്വീകരിക്കാത്ത മുരളീധരനോട് സവിശേഷമായ ഒരു ബന്ധം മുസ്ലിം ലീഗിനുണ്ട്. കേരളത്തില്‍ ലീഗിന്റെ ഗുഡ് ബുകില്‍ ഒന്നാംനിരയിലുളള നേതാക്കളിലൊരാളായ കെ മുരളീധരനെ ഇറക്കി ലീഗിന്റെ അവകാശവാദത്തിന്റെ മുനയൊടിക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. എന്നാല്‍ ഇക്കുറി ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നു മുരളീധരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സിറ്റിങ് എംപിമാര്‍ പരമാവധി മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന നിലപാടാണ് ഹൈകമാന്‍ഡ് സ്വീകരിച്ചത്.

ഈക്കാര്യം മുരളീധരനെ എഐസിസി സംഘടനാചുമതലയുളള സെക്രടറിയായ കെസി വേണുഗോപാല്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലുളള പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ മുരളീധരന്‍വിട്ടു നിന്നാല്‍ വടകര മണ്ഡലം നഷ്ടപ്പെടാനിടയാക്കുമെന്നാണ് കെ സി മുന്നറിയിപ്പു നല്‍കിയത്. ഇതോടെ പാര്‍ടിക്കായി വീണ്ടും കളത്തിലിറങ്ങാന്‍ കെ മുരളീധരന്‍ സമ്മതം മൂളിയിട്ടുണ്ടെന്നാണ് വിവരം.
ലോക്സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഒക്ടോബര്‍ നാല്, അഞ്ച് തീയ്യതികളിലായി നടന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് വടകരയിലെ സ്ഥാനാര്‍ഥിയെകുറിച്ചു ധാരണയായത്.
     
Election | താപ്പാനകള്‍ മുതല്‍ യുവാക്കള്‍ വരെ, കണ്ണൂരില്‍ കെ സുധാകരന് പകരക്കാരനെ തേടി കോണ്‍ഗ്രസില്‍ അണിയറ നീക്കങ്ങള്‍ തുടങ്ങി; വടകരയില്‍ ലീഗിന്റെ അവകാശവാദത്തെ വെട്ടാന്‍ കെ മുരളീധരന്‍ ഇറങ്ങിയേക്കും

തന്ത്രം മെനയുന്നത് മുഴുവന്‍ സീറ്റും തൂത്തുവാരാന്‍

മുഴുവന്‍ സീറ്റിലും വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം പുനഃസംഘടന പൂര്‍ത്തിയാക്കി പാര്‍ടി അടിത്തറ ശക്തിപ്പെടുത്താനാണ്. അതിനിടയില്‍ പിണക്കങ്ങള്‍ തീര്‍ത്ത് പ്രാഥമിക പ്രവര്‍ത്തനത്തിലേക്ക് നീങ്ങാനാണ് കെപിസിസി ലക്ഷ്യമിടുന്നത്. കാസര്‍കോട്ടും കോഴിക്കോട്ടും നിലവിലുളള സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കണമെന്ന വികാരമാണ് കെപിസിസി നേതാക്കള്‍ പ്രകടിപ്പിക്കുന്നതെങ്കിലും കാസര്‍കോട് ഉണ്ണിത്താനെതിരെ പ്രാദേശികമായി പ്രവര്‍ത്തകരുടെ എതിര്‍പ്പ് അതിശക്തമാണ്.

കഴിഞ്ഞദിവസം ചീമേനി മണ്ഡലം കമിറ്റിയിലെ സംഘടനാവിഷയങ്ങളില്‍ ഉണ്ണിത്താന്‍ അന്യായമായി ഇടപെടുന്നുവെന്നു ആരോപിച്ചു പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസില്‍കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എംകെ രാഘവന് മൂന്നാം ടേം നല്‍കുന്നതില്‍ കോഴിക്കോട് ജില്ലയിലും പാര്‍ടി ഘടകങ്ങള്‍ക്കിടെയില്‍ അതൃപ്തിയുണ്ട്. ഇതിനെ മറികടന്നുകൊണ്ടു ഹൈകമാന്‍ഡ് വീണ്ടും കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമോയെന്ന കാര്യവും വരും നാളുകളില്‍ കണ്ടറിയണം.

Keywords: Election, Loksabha, Kannur, Congress, Politics, Political News, Kerala Congress, Loksabha Election, K Sudhakaran, Kannur News, K Muraleedharan, Kannur: Congress started to move to find replacement for K Sudhakaran.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia