Congress | കണ്ണൂരില്‍ കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങി; രാജ്യം കാത്തിരിക്കുന്നത് പാര്‍ടിയുടെ തിരിച്ചുവരവെന്ന് മാര്‍ടിന്‍ ജോര്‍ജ്
Oct 9, 2023, 22:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞെന്നും ഇനിയൊരു തിരിച്ചുവരവില്ലെന്നുമൊക്കെ സങ്കല്‍പിച്ചവരുടെ മുന്നില്‍ ഈ പ്രസ്ഥാനം കരുത്തോടെ തിരിച്ചുവരുന്ന കാഴ്ചയാണ് രാജ്യമെങ്ങും കാണാന്‍ സാധിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ്. ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെപിസിസി നിര്‍ദേശപ്രകാരമുള്ള മണ്ഡലം തല നേതൃയോഗങ്ങളുടെ ഉദ്ഘാടനം ധര്‍മ്മടം മണ്ഡലത്തില്‍ ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പുകള്‍ ഈ രാജ്യത്തിനു തന്നെ പ്രതീക്ഷ പകരുന്ന ഫലങ്ങളായിരിക്കും നല്‍കുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യാ മുന്നണിയുടെ അതിശക്തമായ മുന്നേറ്റത്തെ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ വിമര്‍ശകര്‍ പോലും ഇന്ന് കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്ന ഏറ്റവും അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേന്ദ്രത്തിലെ മോദി സര്‍കാരിന്റെ നയസമീപനങ്ങളിലുള്ള ജനങ്ങളുടെ അമര്‍ഷം കേരളത്തില്‍ മോദിയുടെ മറ്റൊരു പതിപ്പായ പിണറായി സര്‍കാരിന്റെ സമീപനങ്ങളോടുമുണ്ടെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
കേരളത്തില്‍ ലോക് സഭയില്‍ ബിജെപിക്ക് അകൗണ്ട് തുറപ്പിക്കാനുള്ള ശ്രമത്തിലാണ് പിണറായി വിജയനും കൂട്ടരും. അഴിമതിക്കേസുകളില്‍ പരസ്പരം സംരക്ഷിച്ചു കൊണ്ടുള്ള സിപിഎം-ബിജെപി നേതാക്കളുടെ ധാരണ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. പുറമേ സംഘപരിവാര്‍ വിരുദ്ധത പ്രസംഗിച്ച് അകമേ അവരുമായി ബാന്ധവം കൂടുന്ന സിപിഎം നേതാക്കളുടെ കാപട്യത്തിനെതിരെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതും.
ഇരുപതില്‍ ഇരുപതുമെന്ന ലക്ഷ്യവുമായി യുഡഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും താഴേത്തലം വരെ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും അഡ്വ മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു. യോഗത്തില്‍ കെ പി സി സി അംഗം കെ സി മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. പാര്‍ലമെന്റ് മണ്ഡലം ചുമതല വഹിക്കുന്ന കെ എല്‍ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.
കെപിസിസി ജെനറല്‍ സെക്രടറി അഡ്വ പി എം നിയാസ്, വി എ നാരായണന്‍, വി പി അബ്ദുര്‍ റശീദ്, എം കെ മോഹനന്‍, കണ്ടോത്ത് ഗോപി, രാജീവന്‍ പാന്നുണ്ട, കെഒ സുരേന്ദ്രന്‍, കെ വി ജയരാജന്‍, കെ കെ ജയരാജന്‍, പുതുക്കുടി ശ്രീധരന്‍, കെ ജയാനന്ദന്‍, ബീന വട്ടക്കണ്ടി, ഇകെ സുജാത തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kannur: Congress has started preparations for the Lok Sabha elections, Kannur, News, Criticism, Pinarayi Vijayan, Chief Minister, Congress, Lok Sabha Elections, Politics, CPM, BJP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.