SWISS-TOWER 24/07/2023

Conflict | കണ്ണൂരില്‍ കുടുംബസംഗമത്തെ ചൊല്ലിയും സിപിഎമും സി പി ഐയും തമ്മില്‍ പടലപ്പിണക്കം; തങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സി പി ഐ ബദല്‍ കുടുംബസംഗമം നടത്തും

 


ADVERTISEMENT

തളിപ്പറമ്പ്: (KVARTHA) പാര്‍ടി ഗ്രാമമായ തളിപറമ്പിലെ കീഴാറ്റൂര്‍ മാന്ദംകുണ്ടില്‍ കുടുംബ സംഗമത്തിന്റെ പേരില്‍ സിപിഎം - സി പി ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടലിലേക്ക്. എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി നടത്തിവരുന്ന കുടുംബസംഗമം പാര്‍ടി ഗ്രാമമായ കീഴാറ്റൂരില്‍ സിപിഎം കുടുംബസംഗമമാക്കി മാറ്റുന്നുവെന്നാണ് സി പി ഐയുടെ ആരോപണം. 
Aster mims 04/11/2022

ഇതോടെ കീഴാറ്റൂരില്‍ ഇരുപാര്‍ടികളും തമ്മിലുളള ബന്ധം വഷളായിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ഈ വരുന്ന പതിനെട്ടാം തീയതി കീഴാറ്റൂരിലെ മാന്ദം കുണ്ടില്‍ സി പി ഐ ബദല്‍ കുടുംബ സംഗമം നടത്തുമെന്ന് ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ അറിയിച്ചു. 

Conflict | കണ്ണൂരില്‍ കുടുംബസംഗമത്തെ ചൊല്ലിയും സിപിഎമും സി പി ഐയും തമ്മില്‍ പടലപ്പിണക്കം; തങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സി പി ഐ ബദല്‍ കുടുംബസംഗമം നടത്തും

സംസ്ഥാനവ്യാപകമായി ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രാഷ്ട്രീയ പ്രചാരണം ശക്തമാക്കുന്നതിനുവേണ്ടിയാണ് ഇടതുമുന്നണി കുടുംബസംഗമങ്ങള്‍ വിളിച്ചു ചേര്‍ത്തത്. എന്നാല്‍ സംസ്ഥാന വ്യാപകമായി എല്‍ഡിഎഫ് കുടുംബസംഗമങ്ങള്‍  നടത്താന്‍ തീരുമാനിച്ചതിന് വിരുദ്ധമായി തളിപ്പറമ്പ് നോര്‍ത് ലോകല്‍ കമിറ്റിയില്‍  സിപിഎം തനിച്ചു കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സി പി ഐ ജില്ലാ നേതൃത്വത്തിന്റെ സമ്മതത്തോടെ പ്രാദേശിക ഘടകം ബദല്‍ കുടുംബസംഗമം നടത്താന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ പത്തിന് വൈകുന്നേരം നാലുമണിക്ക് കീഴാറ്റൂരില്‍ സിപിഎം കുടുംബസംഗമം സംസ്ഥാന സെക്രടറിയും മണ്ഡലം എം എല്‍ എയുമായ എംവി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്യുന്നത്.

എം എല്‍ എയുടെ മണ്ഡലം പരിപാടി സംബന്ധിച്ച അറിയിപ്പിലും സിപിഎം നോര്‍ത് കുടുംബസംഗമമെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ സി പി എം കുടുംബസംഗമമായി നടത്താനാണ് തീരുമാനിച്ചതെങ്കിലും  പിന്നീടത് എല്‍ഡിഎഫ്  നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്  സിപിഎം തളിപ്പറമ്പ് നോര്‍ത് ലോകല്‍ സെക്രടറി പുല്ലായിക്കൊടി ചന്ദ്രന്‍ പറഞ്ഞു. പരിപാടിയില്‍ സി പി ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി പികെ മുജീബ് റഹ്‌മാനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Kannur: Conflict between CPM and CPI over family reunion, Kannur, News, Conflict, CPM , CPI, Family Reunion, Politics, MV Govindan, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia