Complaint | കണ്ണൂരില്‍ ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി; സംഭവം വീഡിയോ സഹിതം പങ്കുവെച്ചതോടെ പ്രതിയെ തിരഞ്ഞ് പൊലീസ്
May 29, 2023, 12:32 IST
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com) കണ്ണൂരില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. ചെറുപുഴ - തളിപ്പറമ്പ് റൂടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. മധ്യവയസ്കനായ യാത്രക്കാരന് നടത്തിയ നഗ്നതാപ്രദര്‍ശനം യാത്രക്കാരിയായ യുവതി മൊബൈലുപയോഗിച്ച് പകര്‍ത്തി. പിന്നീട് ബസിലുണ്ടായ ദുരനുഭവം വിവരിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ യുവതി പങ്കുവെച്ചു.
ചെറുപുഴയില്‍ നിന്ന് തളിപ്പറമ്പിലേക്ക് പോകാന്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിലാണ് യുവതിയ്ക്ക് നേരെ മധ്യവയസ്കന്റെ നഗ്നതാപ്രദര്‍ശനവും മോശം പെരുമാറ്റവുമുണ്ടായത്. യുവതി ബസില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. പിന്നീട് യുവതിയുടെ സമീപത്തെ സീറ്റില്‍ വന്നിരുന്ന മധ്യവയസ്കന് യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് പ്രദര്‍ശനം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാള്‍ പ്രവൃത്തി തുടര്‍ന്നെന്നും ബസ് ജീവനക്കാര്‍ എത്തിയതോടെ ഇയാള്‍ പെട്ടെന്ന് ഇറങ്ങിപ്പോയെന്നും പരാതിയില്‍ പറയുന്നു. പെട്ടെന്ന് പകച്ചുപോയ യുവതി പിന്നീട് ഇക്കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തി. ജീവനക്കാരും യുവതിയും ചേര്‍ന്ന് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ദുരനുഭവം യുവതി ദൃശ്യങ്ങള്‍ സഹിതം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. എന്നാല്‍ പൊലീസില്‍ പരാതി നല്കാന് യുവതി തയ്യാറായിട്ടില്ലെന്നാണ് വിവരം.
അതേസമയം, സ്വമേധയാ നടപടി തുടങ്ങിയെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന് പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി പ്രേമചന്ദ്രന് വ്യക്തമാക്കി. നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പരാതിക്കാരിയായ യുവതിയില്‍ നിന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ തേടുമെന്നും പൊലീസ് പറഞ്ഞു. ചെറുപുഴയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
Keywords: News, Kerala, Kerala-News, Kannur-News, Regional-News, Police, Investigation, Complaint, CCTV, Social Media, Woman, Kannur: Complaint that woman assaulted in private bus.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

