Complaint | മാന്ധംകുണ്ടില്‍ സിപിഐ നേതാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി; 'കാര്‍ അടിച്ചു തകര്‍ത്തു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് കീഴാറ്റൂരില്‍ വീണ്ടും സിപിഎം - സിപിഐ സംഘര്‍ഷം. സിപിഐ പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ കാര്‍ തടഞ്ഞുനിര്‍ത്തിച്ച് മര്‍ദിച്ചതായി പരാതി. ഇദ്ദേഹം സഞ്ചരിച്ച കാറും തകര്‍ത്തതായി പരാതിയില്‍ പറയുന്നു.

മാന്ധംകുണ്ടിലെ കരിയില്‍ ബിനുവിനാണ് മര്‍ദനമേറ്റത്. ബിനുവിന്റെ കെ എല്‍ 59 ഇ 407 മാരുതി സ്വിഫ്റ്റ് കാറാമ് അടിച്ചു തകര്‍ത്തത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. 

അടുത്തിടെ സിപിഎം തളിപ്പറമ്പ് നോര്‍ത് ലോകല്‍ കമിറ്റിയില്‍ ഉണ്ടായ പാര്‍ടി അച്ചടക്ക നടപടികള്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ വാക് പോരുകളാണ് അക്രമത്തിന് കാരണമെന്ന് സിപിഐ നേതാക്കള്‍ ആരോപിച്ചു.

സംഭവമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. കണ്ടാലറിയാവുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച വൈകുന്നേരം മാന്ധംകുണ്ടില്‍ സിപിഐ പ്രതിഷേധപ്രകടനം നടത്തുമെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ അറിയിച്ചു.

Complaint | മാന്ധംകുണ്ടില്‍ സിപിഐ നേതാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി; 'കാര്‍ അടിച്ചു തകര്‍ത്തു'


Keywords:  News, Kerala-News, Kerala, Kannur, Complaint, CPI Leader, Attacked, Mandhamkund, Car Destroyed, Kannur-News, Regional-News, Kannur: Complaint that CPI leader attacked at Mandhamkund.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia