Patriotic Song | ദേശത്തിനായി പാടാം, ദേശഭക്തിയുണര്‍ത്താന്‍ സമൂഹ സംഗീതാലാപനം കണ്ണൂരില്‍ നടത്തും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) സബര്‍മതി കണ്ണൂര്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് ഏഴിന് 'ദേശത്തിനായി പാടാമെന്ന' പേരില്‍ സമൂഹ സംഗീതാലാപനം നടത്തുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്യും. ദേശത്തിനായി പാടാമെന്ന പരിപാടിയുടെ ഭാഗമായി ആയിരത്തോളം പേര്‍ അണി നിരക്കുന്ന സമൂഹ-സംഗീത ആലാപനം നടക്കും.

Patriotic Song | ദേശത്തിനായി പാടാം, ദേശഭക്തിയുണര്‍ത്താന്‍ സമൂഹ സംഗീതാലാപനം കണ്ണൂരില്‍ നടത്തും

ടാഗോറിന്റെ ഗീതാജ്ഞലിയെന്ന കാവ്യത്തിലെ വരികളാണ് ആലപിക്കുക. പുതുതലമുറയില്‍ ദേശസ്‌നേഹം ഉണര്‍ത്തുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സബര്‍മതി പ്രസിഡന്റ് രഞ്ജിത്ത് സര്‍കാര്‍, പി ഡി ജോണ്‍സണ്‍, ഹാശിം, സൂരജ്, മുരളി കേദാരം എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kannur, Kannur-News, Kannur News, Community, Music Band, Performance, Held, Encourage, Patriotism, Kannur, Press Meet, Rabindranath Tagore, Kannur: Community music band performance will be held to encourage patriotism.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia