Drowned | കുളിക്കുന്നതിനിടെ ക്ഷേത്ര ചിറയില്‍ മുങ്ങി താഴ്ന്ന് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥി മരിച്ചു
Aug 14, 2023, 17:05 IST
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com) കുളിക്കുന്നതിനിടെ ക്ഷേത്ര ചിറയില്‍ മുങ്ങി താഴ്ന്ന് അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. കായംകുളം പെരുവള്ളിയിലെ നന്ദുകൃഷ്ണ (26) ആണ് മരിച്ചത്. ഫിഷറീസ് കോളജിലെ വിദ്യാര്‍ഥിയാണ്.
ഞായറാഴ്ച വൈകിട്ട് മഹാദേവ ഗ്രാമത്തിലെ കോളജിനടുത്തുള്ള ചിറയില്‍ കുളിക്കുമ്പോഴാണ് നന്ദുവും സഹപാഠി അശ്വിനും ചിറയില്‍ മുങ്ങി താഴ്ന്നു പോയത്. വിവരമറിഞ്ഞെത്തിയ പ്രദേശവാസികളും പയ്യന്നൂര്‍ അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് നന്ദുവിനെയും സഹപാഠി അശ്വിനേയും (24) പരിയാരം ഗവ.മെഡികല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
വെന്റിലേറ്ററിലായിരുന്ന നന്ദു തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിക്കാണ് മരിച്ചത്. എം വിജിന് എംഎല്‍എ, കലക്ടര്‍ എസ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചിരുന്നു.
വെന്റിലേറ്ററിലായിരുന്ന നന്ദു തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിക്കാണ് മരിച്ചത്. എം വിജിന് എംഎല്‍എ, കലക്ടര്‍ എസ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചിരുന്നു.
Keywords: Kannur: College student drowned, Kannur, News, College Student Drowned, Hospital, Treatment, Obituary, Natives, Collector, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

