Moth attack | കണ്ണൂര്‍ നഗരത്തില്‍ തെങ്ങോല പുഴു ആക്രമണം: കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്ന് റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍
May 11, 2023, 19:38 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരപ്രദേശത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും പടര്‍ന്നുപിടിച്ച തെങ്ങോല പുഴുവിന്റെ ആക്രമണം നിയന്ത്രിക്കാന്‍ കൃഷിവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഴത്തടം റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഴത്തടം മേഖലയില്‍ തെങ്ങോല പുഴുവിന്റെ ആക്രമണം വ്യാപകമാണ്. ഇതുകാരണം തെങ്ങുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. മണ്ടനശിക്കുന്ന തെങ്ങുകള്‍ വീടുകള്‍ക്ക് മുകളില്‍ വീഴുമെന്ന ആശങ്കയുമുണ്ട്. തെങ്ങോലപ്പുഴുവിന്റെ ആക്രമണത്തില്‍ നിന്നും തെങ്ങുകളെ രക്ഷിക്കാന്‍ കൃഷിവകുപ്പും കോര്‍പറേഷനും നടപടികള്‍ സ്വീകരിക്കുന്നില്ല.
ഈ രോഗത്തിനുളള മരുന്ന് അവര്‍ക്ക് ലഭ്യമല്ലെന്നാണ് പറയുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നീലേശ്വരം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും കൃഷിവകുപ്പ് മുഖേന ലഭ്യമാക്കിയ വളരെ ചുരുക്കം കൃഷി മിത്ര പ്രാണികളെ മാത്രമാണ് അസോസിയേഷന് വിതരണം ചെയ്യാന്‍ കഴിഞ്ഞത്. തെങ്ങിനെ ബാധിക്കുന്ന രോഗം കാരണം കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുഴത്തടം, താണ, തായത്തെരു, കണ്ണോത്തുംചാല്‍, പ്രദേശവാസികള്‍ വന്‍പ്രതിസന്ധിയിലാണുളളത്.
തെങ്ങുകള്‍ മാത്രമല്ല മറ്റുമരങ്ങളും തെങ്ങോല പുഴുവിന്റെ അക്രമത്തില്‍ നശിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും വേഗം മുഴുവന്‍ സ്ഥലങ്ങളിലേക്കുമുളള മിത്ര കീടങ്ങളെ വിതരണം ചെയ്യാന്‍ സര്‍കാരും കൃഷിവകുപ്പും തയാറാകണമെന്ന് റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ മുഴത്തടം റസിഡന്റ്സ് അസോ. ഭാരവാഹികളായ അഡ്വ. കെ എല്‍ അബ്ദുല്‍ സലാം, പികെ ഈസ്മത്, ലസിതാ പ്രസാദ്, അഡ്വ. മുഹമ്മദ് ജാഫര്‍, ബി ലതേഷ് എന്നിവര്‍ സംബന്ധിച്ചു.
മുഴത്തടം മേഖലയില്‍ തെങ്ങോല പുഴുവിന്റെ ആക്രമണം വ്യാപകമാണ്. ഇതുകാരണം തെങ്ങുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. മണ്ടനശിക്കുന്ന തെങ്ങുകള്‍ വീടുകള്‍ക്ക് മുകളില്‍ വീഴുമെന്ന ആശങ്കയുമുണ്ട്. തെങ്ങോലപ്പുഴുവിന്റെ ആക്രമണത്തില്‍ നിന്നും തെങ്ങുകളെ രക്ഷിക്കാന്‍ കൃഷിവകുപ്പും കോര്‍പറേഷനും നടപടികള്‍ സ്വീകരിക്കുന്നില്ല.
ഈ രോഗത്തിനുളള മരുന്ന് അവര്‍ക്ക് ലഭ്യമല്ലെന്നാണ് പറയുന്നത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നീലേശ്വരം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും കൃഷിവകുപ്പ് മുഖേന ലഭ്യമാക്കിയ വളരെ ചുരുക്കം കൃഷി മിത്ര പ്രാണികളെ മാത്രമാണ് അസോസിയേഷന് വിതരണം ചെയ്യാന്‍ കഴിഞ്ഞത്. തെങ്ങിനെ ബാധിക്കുന്ന രോഗം കാരണം കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുഴത്തടം, താണ, തായത്തെരു, കണ്ണോത്തുംചാല്‍, പ്രദേശവാസികള്‍ വന്‍പ്രതിസന്ധിയിലാണുളളത്.
വാര്‍ത്താസമ്മേളനത്തില്‍ മുഴത്തടം റസിഡന്റ്സ് അസോ. ഭാരവാഹികളായ അഡ്വ. കെ എല്‍ അബ്ദുല്‍ സലാം, പികെ ഈസ്മത്, ലസിതാ പ്രസാദ്, അഡ്വ. മുഹമ്മദ് ജാഫര്‍, ബി ലതേഷ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kannur: Coconut moth attack, Kannur, News, Press Meet, Allegation, Tree, Coconut, Residence Association, Thana, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.