Cobra Caught | കണ്ണൂരില്‍ അങ്കണവാടിയുടെ അടുക്കളയില്‍നിന്ന് മച്ചിന്റെ മുകള്‍ ഭാഗത്തായി ചുറ്റിയിരുന്ന രാജവെമ്പാലയെ പിടികൂടി

 


കണ്ണൂര്‍: (www.kvartha.com) കൊട്ടിയൂരില്‍ അങ്കണവാടിയുടെ അടുക്കളയില്‍നിന്ന് പാമ്പിനെ പിടികൂടി. അടുക്കളയുടെ മുകള്‍ ഭാഗത്തായി ചുറ്റിയിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. കൊട്ടിയൂരിലെ ഒറ്റപ്ലാവ് ഈസ്റ്റ് അങ്കണവാടിയില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. 

വ്യാഴാഴ്ച (27.07.2023) വൈകിട്ടോടെയാണ് സംഭവം. അടുക്കളയില്‍ അങ്കണവാടിയിലെ സഹായിയാണ്  ആദ്യം പാമ്പിനെ കണ്ടത്. ഈ സമയം കുട്ടികള്‍ ഉണ്ടായിരുന്നില്ല. മഴ മൂലം കുട്ടികളെ നേരത്തെ വീട്ടില്‍ വിട്ടിരുന്നു. 

തുടര്‍ന്ന് കൊട്ടിയൂര്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പമ്പിനെ പിടികൂടുകയായിരുന്നു. ഫൈസല്‍ വിളക്കോട്, തോമസ് കൊട്ടിയൂര്‍, ബിനോയ് എന്നിവരാണ് രാജവെമ്പാലയെ സാഹസികമായി പിടികൂടി കൂട്ടിലാക്കിയത്.

Cobra Caught | കണ്ണൂരില്‍ അങ്കണവാടിയുടെ അടുക്കളയില്‍നിന്ന് മച്ചിന്റെ മുകള്‍ ഭാഗത്തായി ചുറ്റിയിരുന്ന രാജവെമ്പാലയെ പിടികൂടി


Keywords:  News, Kerala, Kerala-News, Kannur-News, Cobra Caught, Snake, Kannur, Anganavadi, Kitchen, Kannur: Cobra caught from Anganwadi kitchen. 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia