SWISS-TOWER 24/07/2023

Arrested | പാസ്പോര്‍ട് വെരിഫികേഷന് 1000 രൂപ കൈക്കൂലി വാങ്ങിയതായി പരാതി; പൊലീസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കൈക്കൂലി വാങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍. ചക്കരക്കല്‍ ടൗണിലെ  ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് സമീപത്തുനിന്നും പാസ്പോര്‍ട് വെരിഫികേഷന് വേണ്ടി കൈക്കൂലി വാങ്ങവെ ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസുകാരനാണ് വിജിലന്‍സിന്റെ പിടിയിലായിയത്.  
Aster mims 04/11/2022

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ കെ വി ഉമര്‍ ഫാറുക്കിനെയാണ് വിജിലന്‍സ് പിടികൂടിയത്. വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന് കിട്ടിയ പരാതിയെ  തുടര്‍ന്നായിരുന്നു വിജിലന്‍സ് പരിശോധന നടത്തിയത്. 

പാസ്പോര്‍ട് വെരിഫികേഷന് വേണ്ടി ചക്കരക്കല്‍ സ്വദേശിയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സിന് പരാതി കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച (27.08.2023) ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ചക്കരക്കല്‍ ടൗണിലെ ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് മുന്‍വശംവെച്ച് ഫിനോഫ്ത്തലില്‍ പുരട്ടിയ രണ്ടു 500 രൂപയുടെ നോട് കൈമാറുമ്പോള്‍ വിജിലന്‍സ് പ്രതിയെ കയ്യോടെ പിടികൂടുകയായിരിന്നു. 

നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് രാത്രി ഏഴുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.

Arrested | പാസ്പോര്‍ട് വെരിഫികേഷന് 1000 രൂപ കൈക്കൂലി വാങ്ങിയതായി പരാതി; പൊലീസ് ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു


Keywords:  News, Kerala, Kerala-News, News-Malayalam, Police-News, Chakkarakkal News, Iriveri News, Kannur News, Vigilance, Police Officer, Passport Verification, Bribe, Kannur: Civil Police Officer Caught by Vigilance in Bribe for Passport Verification.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia