SWISS-TOWER 24/07/2023

Action | മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കെതിരെ നടപടി ശക്തമാക്കി കണ്ണൂര്‍ സിറ്റി പൊലീസ്; സെക്യൂരിറ്റി ബോൻഡ് ചുമത്തല്‍ തുടങ്ങി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്ന് കടത്ത് വ്യാപകമായിരിക്കെ കേസില്‍ പ്രതികളായവര്‍ക്കെതിരെ ശക്തമായ നടപടിയുമായി ജില്ലാ പൊലീസ്. മയക്കുമരുന്ന് കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ എന്‍ഡിപി എസ് ആക്റ്റു പ്രകാരം പ്രതികളില്‍ നിന്നും സെക്യൂരിറ്റി ബോൻഡ് ഈടാക്കി കൊണ്ടാണ് പൊലീസ് നടപടി സ്വീകരിച്ചുവരുന്നത്.

ജില്ലയില്‍ കഴിഞ്ഞ മാസം 333 പേര്‍ക്കെതിരെയാണ് സെക്യൂരിറ്റി ബോൻഡ് ഈടാക്കുന്നതിനായി സിറ്റി പൊലീസ് കോടതിയിലേക്ക് ശുപാര്‍ശ നല്‍കിയത്. ഇതില്‍ 24 പേര്‍ക്കെതിരെ സെക്യൂരിറ്റി ബോൻഡ് വസൂലാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. മയക്കുമരുന്ന് കേസുകളുള്‍പ്പെടെ കുറ്റകൃത്യങ്ങളില്‍ നിന്നും വീണ്ടും വിട്ടു നില്‍ക്കുന്നതിനാണ് ഇത്തരം കേസുകളിലെ പ്രതികള്‍ക്കെതിരെ സെക്യൂരിറ്റി ബോൻഡ് ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്.
Aster mims 04/11/2022

Action | മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കെതിരെ നടപടി ശക്തമാക്കി കണ്ണൂര്‍ സിറ്റി പൊലീസ്; സെക്യൂരിറ്റി ബോൻഡ് ചുമത്തല്‍ തുടങ്ങി

കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ സിറ്റി പൊലീസ് കണ്ണൂര്‍ ജില്ലയില്‍ 1383 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1462 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 70.115 കിലോ കഞ്ചാവ്, 2.115 കിലോ എംഡിഎംഎ, 3.91 ഗ്രാം ഹാഷിഷ്, 190.815 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 129.18 ഗ്രാം ഹാഷിഷ് ഓയില്‍, 38.53 ഗ്രാം മെതാക്വലോണ്‍, 58.79 ഗ്രാം ഓപിയം, 78 എണ്ണം നൈട്രാസെപാം ടാബ്ലറ്റ്, 277 എണ്ണം എസ് ഇഡി സ്റ്റാബ്, 110 ലഹരി ഗുളികകള്‍, 1287 കഞ്ചാവ് ബീഡികള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പൊലീസ് മയക്കുമരുന്ന് വില്‍പനയ്ക്കെതിരെ നടപടി ശക്തമാക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാര്‍ അറിയിച്ചു.

Keywords: Kannur City Police intensified action against the accused in the drug case, Kannur, News, Drugs, Police, Accused, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia