Accused | ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ തലശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍

 


കണ്ണൂര്‍: (www.kvartha.com) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ തലശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതികളുണ്ടോ എന്നു അന്വേഷിച്ചുവരികയാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാര്‍.

തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്‍പില്‍ വച്ച് നടന്ന ഇരട്ട കൊലപാതക കേസില്‍ അഞ്ചുപേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും രണ്ടുപേര്‍ ഒളിവില്‍ കഴിയാന്‍ സഹായമൊരുക്കിയതാണെന്നും കമിഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Accused | ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ തലശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളില്‍ ലഹരി ഉപയോഗവും വിനിമയവുമുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഒരു തീരുമാനം എടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യപ്രതി പാറായി ബാബുവിന് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പാറായി ബാബു ഉണ്ടോയെന്ന കാര്യം കൂടുതല്‍ പരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാനാവൂ. സംഘത്തിന്റെ പേരില്‍ ഉയര്‍ന്നിട്ടുള്ള ലഹരി, ക്വടേഷന്‍ ഇടപാടുകളെല്ലാം സമഗ്രമായി അന്വേഷിക്കുമെന്നും കമിഷണര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എസിപിമാരായ പി നിധിന്‍ രാജ്, കൂത്തുപറമ്പ് എസിപി പ്രദീപന്‍ കണ്ണിപ്പൊയില്‍, കേസ് അന്വേഷിക്കുന്ന തലശ്ശേരി സിഐ എം അനില്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Keywords: Kannur City Police Commissioner will investigate if there are any accused in Thalassery double murder case in Oommenchandy stone pelting case, Kannur, News, Stone Pelting, Oommen Chandy, Allegation, Accused, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia