Rescue Operation | കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് 'മോക്' കെട്ടിട തകര്‍ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗരത്തിനെ മുള്‍മുനയിലാഴ്ത്തി 'മോക്' കെട്ടിട തകര്‍ച. വ്യാഴാഴ്ച രാവിലെ 7.51മുതല്‍ രണ്ടുമണിക്കൂറോളം തകര്‍ചയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള മോക് ഡ്രില്‍ നടത്തി. കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ മൂന്നുനില കെട്ടിടമായ അനക്‌സ് ബ്ലോക് തകര്‍ന്നതായുള്ള സന്ദേശം കണ്ണൂര്‍ താലൂക് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ചതോടെയാണ് മോക് ഡ്രിലിന്റെ തുടക്കം.

താലൂക് കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവരം ഉടന്‍ തന്നെ ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് എത്തി. സന്ദേശത്തിന് പിന്നാലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അതിവേഗം അഗ്നിരക്ഷാസേനയും എന്‍ ഡി ആര്‍ എഫും പൊലീസുമെത്തി കെട്ടിടത്തില്‍ കുടങ്ങിക്കിടന്നവരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും എന്‍ ഡി ആര്‍ എഫും സംയുക്തമായി നടത്തിയ മോക് ഡ്രിലാണ് പിഴവില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് മാതൃകയായത്.

Rescue Operation | കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് 'മോക്' കെട്ടിട തകര്‍ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി


കണ്ണൂര്‍ താലൂക് കണ്‍ട്രോള്‍ റൂമിലാണ് ആദ്യം വിവരം ലഭിച്ചത്. ഇതോടെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവിധ വകുപ്പുകള്‍ക്ക് വിവരം നല്‍കി. ഇന്‍സിഡന്റ് കമാന്‍ഡറായി അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ് സംഭവസ്ഥലത്തെത്തി ഏകോപന ചുമതല ഏറ്റെടുത്തു. ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ കെ വി ലക്ഷ്മണന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയുടെ ഒരു വിഭാഗവും സിവില്‍ ഡിഫന്‍സ് സേനയുമാണ് ആദ്യം കുതിച്ചെത്തിയത്. ഉടന്‍ കെട്ടിടത്തിലേക്ക് വലിഞ്ഞ് കയറി രണ്ടുപേരെ കയര്‍മാര്‍ഗം താഴെയിറക്കി.

Rescue Operation | കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് 'മോക്' കെട്ടിട തകര്‍ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി
 
ജില്ല ആശുപത്രിയിലെ ഡോ. കെ ടി ത്വാഹയുടെ നേതൃത്വത്തില്‍ സുസജ്ജമായ മെഡികല്‍ സംഘം പ്രഥമ ശുശ്രൂഷ നല്‍കി പരുക്കേറ്റവരെ ആംബുലന്‍സ് മാര്‍ഗം ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ എന്‍ ഡി ആര്‍ എഫ് ഡെപ്യൂടി കമാന്‍ഡന്റ് ശങ്കര്‍ പാണ്ട്യന്റെ നേതൃത്വത്തിലുള്ള ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി. അപകടത്തിന്റെ വ്യാപ്തി ദ്രുതഗതിയില്‍ വിശകലനം ചെയ്തശേഷം മൂന്ന് സംഘമായി പിരിഞ്ഞു രക്ഷാപ്രവര്‍ത്തനം തുടങ്ങി.

Rescue Operation | കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് 'മോക്' കെട്ടിട തകര്‍ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി
 
ഒരു സംഘം തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ മുറിച്ചുമാറ്റി അകത്ത് പ്രവേശിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കുടുങ്ങിക്കിടന്നവരെ കണ്ടെത്തി കയര്‍മാര്‍ഗം താഴെയിറക്കി. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഒന്‍പതരയോടെയാണ് പൂര്‍ത്തിയായത്. അപകടത്തില്‍ പരുക്കേറ്റ അഞ്ചുപേരില്‍ ഗുരുതരമായി പരുക്കേറ്റയാളെ വെന്റിലേറ്ററിലേക്ക് മാറ്റി. രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കുകളുള്ള രണ്ടുപേരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.


Rescue Operation | കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് 'മോക്' കെട്ടിട തകര്‍ച; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ദുരന്തനിവാരണ അതോറിറ്റി

രക്ഷാപ്രവര്‍ത്തനത്തിനുശേഷം ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എന്‍ ഡി ആര്‍ എഫ് ഡെപ്യൂടി കമാന്‍ഡന്റ് ശങ്കര്‍പാണ്ട്യന്‍ എന്നിവര്‍ ജില്ലാതല ഓഫീസര്‍മാരോട് കാര്യങ്ങള്‍ വിശദീകരിച്ചു. മികച്ച ഏകോപനത്തിനുള്ള ഉപഹാരം ശങ്കര്‍പാണ്ട്യന്‍ അസി. കലക്ടര്‍ക്ക് നല്‍കി.

Keywords:  Kannur city: 'Mock' building collapse; Disaster Management Authority with speedy rescue operation, Kannur, News, Mock Drill, Police, Building Collapsed, Injured, Hospital, Treatment, Fire Force, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia