കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരന് പേവിഷബാധ: അതീവ ഗുരുതരാവസ്ഥയിൽ

 
Stray dogs roaming on a street in Kannur, highlighting the dog menace.

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

  • പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ.

  • കണ്ണിനും കാലിനും ആണ് കടിയേറ്റത്.

  • പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നതായി രക്ഷിതാക്കൾ.

  • കണ്ണൂർ നഗരത്തിൽ 75 പേർക്ക് കടിയേറ്റു.

  • തെരുവുനായ ആക്രമണം വർധിക്കുന്നു.

കണ്ണൂർ: (KVARTHA) തെരുവുനായയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച അഞ്ചുവയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് കുട്ടി. ആശുപത്രി അധികൃതർ കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് അറിയിച്ചു.

കഴിഞ്ഞ മെയ് 31-ന് കണ്ണൂർ എസ്.എൻ. പാർക്കിന് സമീപത്ത് വെച്ചാണ് തമിഴ്‌നാട് സ്വദേശികളുടെ കുട്ടിയെ തെരുവുനായ കടിച്ചത്. വലത് കണ്ണിനും ഇടത് കാലിനുമാണ് കടിയേറ്റത്. നായയുടെ കടിയേറ്റ ദിവസം തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തിരുന്നതായി രക്ഷിതാക്കൾ പറയുന്നു.

Aster mims 04/11/2022

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കണ്ണൂർ നഗരത്തിൽ 75 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇവർ കണ്ണൂർ ജില്ലാ ആശുപത്രിയിലും എ.കെ.ജി. സ്മാരക സഹകരണ ആശുപത്രിയിലുമായി ചികിത്സയിലാണ്. തെരുവുനായ ആക്രമണം വർധിച്ചതോടെ കണ്ണൂർ നഗരത്തിലെത്തുന്നവർ ഭീതിയിലാണ്.

തെരുവുനായ ശല്യം തടയാൻ എന്ത് ചെയ്യാനാകും? നിങ്ങളുടെ നിർദ്ദേശങ്ങൾ കമൻ്റ് ചെയ്യുക.

Article Summary: Five-year-old in Kannur critical with rabies after stray dog bite.

#Kannur #Rabies #StrayDogAttack #Kerala #PublicHealth #ChildCritical

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia