Assault case | ബാലനെ മർദിച്ചെന്ന കേസ്: യുവാവിനെ ഉടൻ കോടതിയില്‍ ഹാജരാക്കും; 6 വയസുകാരൻ ആശുപത്രി വിട്ടു
Nov 8, 2022, 10:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ബാലനെ മർദിച്ചെന്ന കേസിൽ അറസ്റ്റിലായ യുവാവിനെ ചൊവ്വാഴ്ച (നവംബർ എട്ട്) കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പ് പൂര്‍ത്തിയായതിനാലാണ് തലശേരി സിജെഎം കോടതിയില്‍ ഹാജരാക്കുന്നത്. അറസ്റ്റിലായ മുഹമ്മദ് ശിഹാദിനെ ഒരു ദിവസത്തേക്കാണ് കോടതി തെളിവെടുപ്പിനായി അന്വേഷണ സംഘത്തിന് വിട്ടുകൊടുത്തത്. രാജസ്ഥാന്‍ സ്വദേശിയായ ആറുവയസുകാരനെ മർദിച്ചെന്ന കേസിൽ മറ്റൊരാളെയും പൊലീസ് അറസ്റ്റു ചെയതിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
ചികിത്സയിലായിരുന്ന നാടോടി ബാലന്‍ തിങ്കളാഴ്ച ഉച്ചയോടെ തലശേരി ജെനറല്‍ ആശുപത്രി വിട്ടു. പോകാന്‍ ഒരിടമില്ലാത്ത തെരുവില്‍ കഴിയുന്ന ഇവരെ താല്‍കാലികമായി എരഞ്ഞോളി മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. കുടുംബത്തിന് സുരക്ഷാഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.
സര്‍ജികല്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കുട്ടി ജീവനക്കാരുടെയും മറ്റു രോഗികളുടെയും ലാളനയിലായിരുന്നു കഴിഞ്ഞിരുന്നത്. യാത്രപറയുമ്പോള്‍ കുട്ടിയെ വാരിപ്പുണരാനും മുത്തം നല്‍കാനും തലശേരിയുടെ സ്‌നേഹവായ്പ് പകരാനും നിരവധിയാളുകളെത്തി. എല്ലാവരോടും നിറഞ്ഞ ചിരിയോടെ കുട്ടിയും അമ്മയും സഹോദരിയും യാത്ര പറഞ്ഞു. കേസ് അന്വേഷണം തുടരുന്നതിനാല്‍ ഇവര്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങാനാവില്ലെന്ന് പൊലീസ് അറിയിച്ചു.

Keywords: Kannur child assault case: Youth will be produced in court soon; boy left hospital, Kerala, Kannur, News, Top-Headlines, Latest-News, Child, Assault, Case, Hospital, Youth, Court, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.