CM Condoled | വിട പറഞ്ഞത് കേരളത്തിലെ സംഘ് പരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തി; പി പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ബി ജെ പി മുന്‍ സംഘടനാ സംസ്ഥാന ജെനറല്‍ സെക്രടറിയും മുതിര്‍ന്ന നേതാവുമായ പി പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിലെ സംഘ് പരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രിയുടെ പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ അനുശോചനകുറിപ്പില്‍ പറഞ്ഞു.

പി പി മുകുന്ദന്റെ വിയോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് ഖാനും അനുശോചിച്ചു. ഭാരതീയ മൂല്യങ്ങളിലുളള അടിയുറച്ച വിശ്വാസം പുലര്‍ത്തിയ നേതാവായിരുന്നു പി പി മുകുന്ദനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നേതൃ ശൈലിയില്‍ ഏറെ സവിശേഷതകളുളള നേതാവായിരുന്നു പി പി മുകുന്ദനെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

CM Condoled | വിട പറഞ്ഞത് കേരളത്തിലെ സംഘ് പരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തി; പി പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു


Keywords: News, Kerala, Kerala-News, Kannur-News, Obituary-News, Kannur News, Chief Minister, Pinarayi Vijayan, Condoled, Demise, PP Mukundan, Kannur: Chief Minister Pinarayi Vijayan Condoled demise of PP Mukundan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia