Cherussery Memory | ജന്മനാട്ടില്‍ മഹാകവി ചെറുശ്ശേരിക്ക് സ്മാരകമൊരുങ്ങുന്നു; ചിറക്കല്‍ കിഴക്കേക്കര അതിലകം ക്ഷേത്രം ഭാഗത്ത് നിര്‍മിക്കാന്‍ ധാരണ, പ്രൊപോസല്‍ തയ്യാറാക്കും
Sep 20, 2023, 12:01 IST
കണ്ണൂര്‍: (www.kvartha.com) ചെറുശ്ശേരി സ്മാരകം ചിറക്കല്‍ കിഴക്കേക്കര അതിലകം ക്ഷേത്രം ഭാഗത്ത് നിര്‍മിക്കാന്‍ ധാരണ. വൃന്ദാവനം ഉള്‍പെടെ നിര്‍മിക്കുന്നതിന് പ്രൊപോസല്‍ സമര്‍പിക്കുന്നതിന് ഇതുസംബന്ധിച്ച് കെ വി സുമേഷ് എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ചെറുശ്ശേരി സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന സര്‍കാര്‍ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. സ്മാരകം ചി റക്കലില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ വി സുമേഷ് എം എല്‍ എ കത്ത് നല്‍കിയതിനെ തുടര്‍ന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.
കണ്ണൂര്‍ ജില്ലാ കലക്ടറും മണ്ഡലം എം എല്‍ എ കെ വി സുമേഷ് ഉള്‍പെടെയുള്ളവര്‍ ആലോചിച്ച് സ്ഥലം സംബന്ധിച്ച് ധാരണയിലെത്താനാണ് മന്ത്രിതലയോഗം നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എം എല്‍ എയും കലക്ടറും കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു.
ചിറക്കല്‍ കോവിലകത്തിന്റെ സ്ഥലത്തുതന്നെ ചെറുശ്ശേരി സ്മാരകം വേണമെന്നുള്ള അഭിപ്രായം ആണ് കോവിലകത്തിനുമുള്ളത്. യോഗത്തിന്റെയും പരിശോധനയുടെ അടിസ്ഥാനത്തില്‍ ചിറക്കല്‍ കിഴക്കേക്കര മതിലകക്ഷേത്രത്തിന് അനുബന്ധിച്ചുള്ള സ്ഥലത്ത് സ്മാരകം പണിയാനുള്ള നിര്‍ദേശം സാംസ്‌കാരിക വകുപ്പിന് അറിയിക്കാനും മറ്റു നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
യോഗത്തിലും സന്ദര്‍ശനത്തിലും കെ വി സുമേഷ് എം എല്‍ എ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എ ഡി എം കെ കെ ദിവാകരന്‍, തഹസില്‍ദാര്‍ സുരേഷ് ചന്ദ്ര ബോസ്, ഫോക് ലോര്‍ അകാഡമി സെക്രടറി അജയകുമാര്‍, ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി ശ്രുതി, സുരേഷ് വര്‍മ (ചിറക്കല്‍ കോവിലകം ) വിലേജ് ഓഫീസര്‍, ചിറക്കല്‍ ഗ്രാമപഞ്ചായത് സെക്രടറി, ചിറക്കല്‍ കോവിലകം എക്സിക്യൂടീവ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.