Passenger Died | കണ്ണൂരില്‍ ട്രെയിനില്‍നിന്ന് വീണ് ചേര്‍ത്തല സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസില്‍ നിന്ന് വീണ് എടക്കാട് നടാലില്‍ നിന്നും കയറിയ ആലപ്പുഴ സ്വദേശിയായ യാത്രക്കാരന്‍ മരിച്ചു. ചേര്‍ത്തല കണ്ണങ്കര തണ്ണീര്‍മുക്കം സ്വദേശി മാത്യു ജോസഫ് (60) ആണ് മരിച്ചത്.
Aster mims 04/11/2022

ട്രെയിന്‍ കണ്ണൂര്‍ വിട്ടപ്പോള്‍ മാത്യു ശുചിമുറിയില്‍ പോയിരുന്നതായും മടങ്ങി വരുമ്പോഴാണ് തോട്ടട നടാലില്‍ എത്തിയപ്പോള്‍ അപകടം സംഭവിച്ചതെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇവര്‍ കാഞ്ഞങ്ങാട് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. വൈകുന്നേരത്തേ മാവേലി എക്‌സ്പ്രസില്‍ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

പരേതയായ ജിനയാണ് മാത്യുവിന്റെ ഭാര്യ. മക്കള്‍ ടിനോ, ടിന്യ. മരുമക്കള്‍ - വിപിന്‍, ഡെന്‍സി. മൃതദേഹം എടക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. എടക്കാട് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Passenger Died | കണ്ണൂരില്‍ ട്രെയിനില്‍നിന്ന് വീണ് ചേര്‍ത്തല സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം


Keywords: News, Kerala, Kerala-News, Accident-News, Kannur, Cherthala Native, Passenger Died, Train, Accidental Death, Kannur: Cherthala native died after falling from train.  

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia