Boat League | അഞ്ചരക്കണ്ടിയില്‍ എല്ലാ വര്‍ഷവും ചാംപ്യന്‍സ് ബോട് ലീഗ് നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 


തലശ്ശേരി: (www.kvartha.com) വന്‍ ജനപങ്കാളിത്തം കൊണ്ട് വിജയമായതിനാല്‍ അഞ്ചരക്കണ്ടിയില്‍ എല്ലാ വര്‍ഷവും ചാംപ്യന്‍സ് ബോട് ലീഗ് നടത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ അഞ്ചരക്കണ്ടി വള്ളംകളിയും ഇടം നേടുകയാണെന്ന് മന്ത്രി പറഞ്ഞു.

മുഴപ്പിലങ്ങാട് കടവില്‍ ചാംപ്യന്‍സ് ബോട് ലീഗ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 13 ടീമുകള്‍ ആണ് വാശിയേറിയ മത്സരത്തില്‍ പങ്കെടുത്തത്. അഞ്ചരക്കണ്ടി പുഴയുടെ ഓളങ്ങളെ ആവേശ തിമിര്‍പിലാക്കി ചുരുളന്‍ വള്ളങ്ങള്‍ മത്സരിച്ചു തുഴയെറിഞ്ഞപ്പോള്‍ അഞ്ചരക്കണ്ടി ജനകീയ ഉത്സവമായി ചാംപ്യന്‍സ് ബോട് ലീഗ്.

ഉത്തര മലബാറില്‍ ആദ്യമായി വിരുന്നെത്തിയ സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സി ബി എല്ലിനെ പുഴയുടെ ഇരുകരകളിലുമായി തടിച്ചു കൂടിയ ആയിരങ്ങള്‍ ഹര്‍ഷാരവത്തോടെ നെഞ്ചിലേറ്റി.

Boat League | അഞ്ചരക്കണ്ടിയില്‍ എല്ലാ വര്‍ഷവും ചാംപ്യന്‍സ് ബോട് ലീഗ് നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ചുരുളന്‍ വള്ളങ്ങളെ ഉള്‍പെടുത്തിക്കൊണ്ടുള്ള ജലോത്സവം അഞ്ചരക്കണ്ടി പുഴയില്‍ മമ്മാക്കുന്ന് പാലം മുതല്‍ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്താണ് അരങ്ങേറിയത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 60 അടി നീളമുള്ള 13 ചുരുളന്‍ വളങ്ങളാണ് പങ്കെടുത്തത്. ഒരു വള്ളത്തില്‍ 30 തുഴച്ചിലുകാര്‍ വീതം അണിനിരന്നു.

നാല് ഹീറ്റ്സുകളില്‍ വയല്‍ക്കര മയ്യിച്ച, എകെജി മയ്യിച്ച, ശ്രീ വിഷ്ണുമൂര്‍ത്തി കുറ്റിവയല്‍, ശ്രീ വയല്‍ക്കര വെങ്ങാട്ട്, ഇഎംഎസ് മുഴക്കീല്‍, റെഡ്സ്റ്റാര്‍ കാര്യങ്കോട്, പാലിച്ചോന്‍ അച്ചാംതുരുത്തി എ ടീം, പാലിച്ചോന്‍ അച്ചാംതുരുത്തി ബി ടീം, എ കെ ജി പൊടോത്തുരുത്തി എ ടീം, എ കെ ജി പൊടോത്തുരുത്തി ബി ടീം, കൃഷ്ണപിള്ള കാവുംചിറ, നവോദയ മംഗലശ്ശേരി, മേലൂര്‍ സുഗുണന്‍ മാസ്റ്റര്‍ സ്മാരക ക്ലബ് എന്നിവര്‍ ആവേശം വിതച്ചു.

ആദ്യ മൂന്ന് ഹീറ്റ്സുകളില്‍ മൂന്ന് വീതവും നാലാം ഹീറ്റ്സില്‍ നാലും ടീമുകള്‍ മത്സരിച്ചു. വള്ളംകളിയുടെ ഇടവേളകളില്‍ ജലാഭ്യാസ പ്രകടനങ്ങളും നടന്നു. ഷൈജു ദാമോദരന്‍, ജോളി ചമ്പക്കുളം എന്നിവരുടെ തത്സമയ ദൃക്‌സാക്ഷി വിവരണം വള്ളംകളി പ്രേമികളുടെ ആവേശം ഇരട്ടിപ്പിച്ചു. സി ബി എല്‍ കഴിഞ്ഞ വര്‍ഷം ചാലിയാറില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഉത്തര മലബാറില്‍ ജലോത്സവം എത്തിയത്.

Keywords: News, Kerala, Kerala-News, Kannur-News, News-Malayalam, Minister, Muhammed Riyas, Kannur News, Thalassery News, Champions Boat League, Anjarakandy River, Kannur: Champions Boat League spread excitement in Anjarakandy River.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia