Obituary | ബീഡി തെറുത്ത് ലഭിച്ച സമ്പാദ്യത്തില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വാര്‍ത്തകളില്‍ ഇടം പിടിച്ച വയോധികന്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു; നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ബീഡി തെറുത്ത് ലഭിച്ച സമ്പാദ്യത്തില്‍ നിന്ന് മുക്കാല്‍ഭാഗവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വാര്‍ത്തകളില്‍ ഇടം പിടിച്ച വയോധികന്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ കുറുവ സ്വദേശി ചാലാടന്‍ ജനാര്‍ദനന്‍ (68 ) ആണ് മരിച്ചത്. 
Aster_MIMS

കോവിഡ് കാലത്ത് ബീഡിതെറുത്ത് സമ്പാദിച്ചതില്‍ നിന്ന് 2 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇദ്ദേഹം നല്‍കിയത്. ചാലാടന്‍ ജനാര്‍ദനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 

Obituary | ബീഡി തെറുത്ത് ലഭിച്ച സമ്പാദ്യത്തില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വാര്‍ത്തകളില്‍ ഇടം പിടിച്ച വയോധികന്‍ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു; നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു


'കോവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാര്‍ദനന്‍'- എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Keywords:  News, Kerala, Kerala-News, Kannur-News, Kannur, Cm, Condolence, Death, Obituary, Elder Man, Kannur: Chaladan Janardhanan passed away.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia