Obituary | ബീഡി തെറുത്ത് ലഭിച്ച സമ്പാദ്യത്തില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി വാര്‍ത്തകളില്‍ ഇടം പിടിച്ച വയോധികന് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു; നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു
Apr 13, 2023, 12:46 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ബീഡി തെറുത്ത് ലഭിച്ച സമ്പാദ്യത്തില്‍ നിന്ന് മുക്കാല്‍ഭാഗവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി വാര്‍ത്തകളില്‍ ഇടം പിടിച്ച വയോധികന് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ കുറുവ സ്വദേശി ചാലാടന് ജനാര്ദനന് (68 ) ആണ് മരിച്ചത്.
കോവിഡ് കാലത്ത് ബീഡിതെറുത്ത് സമ്പാദിച്ചതില്‍ നിന്ന് 2 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇദ്ദേഹം നല്‍കിയത്. ചാലാടന് ജനാര്‍ദനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
'കോവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാര്ദനന്'- എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Kannur-News, Kannur, Cm, Condolence, Death, Obituary, Elder Man, Kannur: Chaladan Janardhanan passed away.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

